---
title: "കൊടി സുനിയുൾപ്പടെയുള്ളവർ പുറത്തിറങ്ങിയാൽ അക്രമിക്കപ്പെട്ടേക്കാം എന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്"
english_title: "Intelligence report says Kodi Suni and others may be attacked if released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323409/intelligence-report-says-kodi-suni-and-others-may-be-attacked-if-released"
published_at: "2025-10-30T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69032cabaabc6_Untitled-1_copy.jpg"
keywords: []
---

# കൊടി സുനിയുൾപ്പടെയുള്ളവർ പുറത്തിറങ്ങിയാൽ അക്രമിക്കപ്പെട്ടേക്കാം എന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

> **Lead Summary:** ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിക്കുന്നത് തത്കാലം നിർത്തിവെക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ന്യൂമാഹിയിലെ ഇരട്ടക്കൊലക്കേസിൽ കുറ്റമുക്തരാ ക്കിയ ഇവർ പരോളിൽ ഇറങ്ങിയാൽ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

## Article Content

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നിവർക്ക് പരോൾ അനുവദിക്കുന്നത് തത്കാലം നിർത്തിവെക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ന്യൂമാഹിയിലെ ഇരട്ടക്കൊലക്കേസിൽ കുറ്റമുക്തരാ ക്കിയ ഇവർ പരോളിൽ ഇറങ്ങിയാൽ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

തിരഞ്ഞെടു പ്പ് അടുത്തുവരുന്ന സാഹചര്യ ത്തിലാണ് നിർദേശം. ന്യൂമാഹിയിലെ ബിജെപി - ആർഎസ്എ സ് പ്രവർത്തകരായിരുന്ന ഈസ്റ്റ് പള്ളൂരിലെ മടോമ്മൽക്കണ്ടി വിജിത്ത്, കുറുന്തോടത്ത് ഷിനോജ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നിവരടക്കം 15 പേരെ വെറുതെ വിട്ടിരുന്നു. നേരത്തേ ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായി പ്രത്യേക ശിക്ഷായിളവ് നൽകേണ്ട തടവുകാരുടെ പട്ടികയിൽ ടി.പി.

വധക്കേസ് പ്രതികളെയും ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് തയ്യാറാക്കിയ മോചിപ്പിക്കേ ണ്ടവരുടെ സാധ്യതാപട്ടികയിലാണ് ടി.പി. കേസ് പ്രതികളും ഉൾപ്പെട്ടത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തയ്യാറാക്കിയ പട്ടികയിൽ അനർഹരായ പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് തേടിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നീക്കം കഴിഞ്ഞ ദിവസവുമുണ്ടായി. പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാപ്രശ്നമുണ്ടാകുമോയെന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മോധാവി കത്തയച്ചിരുന്നു. വിട്ടയക്കലോ പരോളോ എന്ന് വ്യക്തമാക്കാതെയാണ് കത്ത് നൽകിയത്. എന്നാൽ വിവരശേഖര ണത്തിനുള്ള സാധാരണ കത്തെന്നാണ് ജയിൽവകുപ്പിൻ്റെ വിശ ദീകരണം. കൊടിസുനിക്ക് ഏഴു മാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323409/intelligence-report-says-kodi-suni-and-others-may-be-attacked-if-released)