---
title: "പാനൂർ നഗരസഭയിൽ താത്ക്കാലിക ജീവനക്കാരിയെ  സ്ഥിരപ്പെടുത്താൻ വ്യാജരേഖയുണ്ടാക്കി ;  നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ ക്ലർക്കിനെതിരെ കേസ്"
english_title: "Forged documents were made to make a temporary employee permanent in Panur Municipality; Case filed against clerk on complaint of Municipality Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323353/forged-documents-were-made-to-make-a-temporary-employee-permanent-in-panur-municipality-case-filed-against-clerk-on-complaint-of-municipality-secretary"
published_at: "2025-10-30T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902fd11d7d91_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിൽ താത്ക്കാലിക ജീവനക്കാരിയെ  സ്ഥിരപ്പെടുത്താൻ വ്യാജരേഖയുണ്ടാക്കി ;  നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ ക്ലർക്കിനെതിരെ കേസ്

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതയായ ജീവനക്കാരിയെ സ്ഥിരപ്പെടുത്തുന്നതിനായി ഔദ്യോഗിക മിനുട്ട്സ് തിരുത്തി വ്യാജ രേഖ ഉണ്ടാക്കിയതിനെതിരെ നഗരസഭ സെക്രട്ടറി കെ.ആർ മനോജ്‌കുമാർ പാനൂർ പോലീസിൽ പരാതി നൽകി.

## Article Content

പാനൂർ: പാനൂർ നഗരസഭ ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതയായ ജീവനക്കാരിയെ സ്ഥിരപ്പെടുത്തുന്നതിനായി ഔദ്യോഗിക മിനുട്ട്സ് തിരുത്തി വ്യാജ രേഖ ഉണ്ടാക്കിയതിനെതിരെ നഗരസഭ സെക്രട്ടറി കെ.ആർ മനോജ്‌കുമാർ പാനൂർ പോലീസിൽ പരാതി നൽകി.

അന്ന് നഗരസഭ ഓഫീസ് ക്ലർക്കായിരുന്ന ഇ.പി. അശോകൻ 2021 ജനുവരി 29ന് രാവിലെ 10:30 നും, വൈകുന്നേരം അഞ്ചു മണിക്കും ഇടയിലാണ് മിനുട്‌സ് തിരുത്തിയതെന്ന് പരാതിയിൽ പറയുന്നു.

പാനൂർ പോലീസ് 471, 420 ഐപിസി വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിപ്പാർട്ട്മെന്റ് നടപടി കളെടുക്കുന്നതിനാലാണ് പരാതി വൈകിയതെ ന്നും, ഇപ്പോൾ മേലധികാരികളുടെ നിർദ്ദേശപ്രകാ രമാണ് പരാതി നൽകിയതെന്നും സെക്രട്ടറി വ്യക്തമാക്കുന്നു. ഇ.പി. അശോകനെ നേരത്തെ പാനൂരിൽ നിന്നും, ഇരിട്ടി നഗരസഭ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323353/forged-documents-were-made-to-make-a-temporary-employee-permanent-in-panur-municipality-case-filed-against-clerk-on-complaint-of-municipality-secretary)