---
title: "പാനൂർ നഗരസഭക്ക് പാനൂരിൽ ആസ്ഥാന മന്ദിരമൊരുങ്ങുന്നു ; നിർമ്മാണം 6.8 കോടി രൂപ ചിലവിൽ, ശിലാസ്ഥാപനം നടത്തി ഷാഫി പറമ്പിൽ എംപി"
english_title: "Panur Municipality is getting ready to build a headquarters building in Panur; Construction will cost Rs. 6.8 crore, Shafi Parambil MP will lay the foundation stone"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323324/panur-municipality-is-getting-ready-to-build-a-headquarters-building-in-panur-construction-will-cost-rs-68-crore-shafi-parambil-mp-will-lay-the-foundation-stone"
published_at: "2025-10-30T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902ede75471a_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരസഭക്ക് പാനൂരിൽ ആസ്ഥാന മന്ദിരമൊരുങ്ങുന്നു ; നിർമ്മാണം 6.8 കോടി രൂപ ചിലവിൽ, ശിലാസ്ഥാപനം നടത്തി ഷാഫി പറമ്പിൽ എംപി

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ ആസ്ഥാന മന്ദിരത്തിൻ്റെ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഉത്സവാന്തരീക്ഷത്തിൽ നടന്നു.ഷാഫി പറമ്പിൽ എം പി ശിലാസ്ഥാപന കർമം നിർവഹിച്ചു.ചെയർമാൻ കെ പി ഹാഷിം അധ്യക്ഷനായി

## Article Content

പാനൂർ: പാനൂർ നഗരസഭ ആസ്ഥാന മന്ദിരത്തിൻ്റെ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഉത്സവാന്തരീക്ഷത്തിൽ നടന്നു.ഷാഫി പറമ്പിൽ എം പി ശിലാസ്ഥാപന കർമം നിർവഹിച്ചു.ചെയർമാൻ കെ പി ഹാഷിം അധ്യക്ഷനായി

വൈസ് ചെയർപേഴ്‌സൺ റുക്ക്സാന ഇഖ്ബാൽ. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി കെ ഹനീഫ്, ഉമൈസ തിരുവമ്പാടി, പി കെ ബ്രാഹിം ഹാജി, എ എൻ രാജേഷ് മാസ്റ്റർ, മുൻ ചെയർമാൻ വി നാസർ മാസ്റ്റർ, കൗൺസിലർമമാരായ എൻ എ കരീം, എം രത്നാകരൻ, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം, ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, വി സുരേന്ദ്രൻ മാസ്റ്റർ, ടി ടി രാജൻ മാസ്റ്റർ,കെ സുരേന്ദ്രൻ, അഷ്റഫ് പൂക്കോം, ശശിനടുവില കണ്ടി  സംസാരിച്ചു

പാനൂർ പൊലീസ് കോട്ടേഴ്സിന് സമീപമാണ് നഗരസഭക്ക് ആസ്ഥാനമന്ദിരം പണിയുന്നത്. 16,500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ബേസ്മെന്റ്റ് അടക്കം അഞ്ച് നിലകളിലായിട്ടാണ് ഓഫീസ് നിർമ്മിക്കുന്നത്. 6,87,25000 രൂപയാണ് എസ്റ്റിമേറ്റ് തുക അർബൻ ഗ്രേ വാട്ടർ സൊലൂഷൻസ് എന്ന കോഴിക്കോടുള്ള സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയത്.

ബേസ്മെന്റ്റിൽ വാഹന പാർക്കിംഗ്, ഗ്രൗണ്ട് ഫ്ലോറിൽ കൗൺസിലേസ് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് എന്നിവയും ഫസ്റ്റ് ഫ്ലോർ ചെയർമാൻ, വൈസ് ചെയർമാൻ റൂം. ഫ്രണ്ട് ഓഫീസ് റവന്യൂ . സെക്രെട്ടറി, ജനറൽ സെക്ഷനും പ്രവർത്തിക്കും സെക്കൻഡ് ഫ്ളോറിൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെൻ്റ്, കുടുംബശ്രീ തൊഴിലുറപ്പ് എൻ യു.എൽ എം വിഭാഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കുള്ള റൂമുകൾ സജ്ജീകരിക്കും.

മൂന്നാമത്തെ നിലയിൽ കൗൺസിൽ ഹാളും ലിഫ്റ്റ് സൗകര്യവും ഹെൽപ്പ് ഡെസ്കും കോഫി ഷോപ്പും ഫീഡിങ് റൂം എന്നിവയും സജ്ജീകരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323324/panur-municipality-is-getting-ready-to-build-a-headquarters-building-in-panur-construction-will-cost-rs-68-crore-shafi-parambil-mp-will-lay-the-foundation-stone)