---
title: "എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു"
english_title: "SSLC and Higher Secondary Examination Dates Announced"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323275/sslc-and-higher-secondary-examination-dates-announced"
published_at: "2025-10-29T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69022b5fe89cd_Untitled-2_copy.jpg"
keywords: []
---

# എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

> **Lead Summary:** സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം.

## Article Content

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം.

മാർച്ച് 5 മുതൽ 27 വരെ ഹയർസെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323275/sslc-and-higher-secondary-examination-dates-announced)