---
title: "അമ്പമ്പോ, വമ്പൻ പ്രഖ്യാപനങ്ങളുമായി കേരള  സർക്കാർ ; സ്ത്രീകൾക്കും, യുവാക്കൾക്കും മാസം 1000, ക്ഷേമ പെൻഷൻ 2000,  സംസ്ഥാനത്ത് വാരിക്കോരി മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ"
english_title: "Kerala government makes big announcements; Rs 1000 per month for women and youth, welfare pension of Rs 2000, CM's announcements are making waves in the state"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323264/kerala-government-makes-big-announcements-rs-1000-per-month-for-women-and-youth-welfare-pension-of-rs-2000-cms-announcements-are-making-waves-in-the-state"
published_at: "2025-10-29T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690216b79b24f_Untitled-1_copy.jpg"
keywords: []
---

# അമ്പമ്പോ, വമ്പൻ പ്രഖ്യാപനങ്ങളുമായി കേരള  സർക്കാർ ; സ്ത്രീകൾക്കും, യുവാക്കൾക്കും മാസം 1000, ക്ഷേമ പെൻഷൻ 2000,  സംസ്ഥാനത്ത് വാരിക്കോരി മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

> **Lead Summary:** സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകും. യുവാക്കൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ 400 രൂപ വ‍‍ർധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കുടുംബ എഡിഎസുകൾക്ക് ഉള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സ‍ർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി. പെൻഷൻകർക്കും ആശ്വാസമുള്ളതാണ് പ്രഖ്യാപനം. നവംബർ മാസം തന്നെ ഇത് വിതരണം ചെയ്യും. അംഗന വാടി വർക്കർ, ഹെല്പർ എന്നിവ‍ർക്കുള്ള ഓണറേറിയം കൂട്ടി. ആയിരം രൂപയാണ് കൂട്ടിയത്.

സാക്ഷരത പ്രേരക് മാരുടെ ഓണറേറിയം കൂട്ടി. ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323264/kerala-government-makes-big-announcements-rs-1000-per-month-for-women-and-youth-welfare-pension-of-rs-2000-cms-announcements-are-making-waves-in-the-state)