---
title: "സംസ്ഥാനത്തെ ആദ്യ പരിപൂർണ സാക്ഷരതാ ബ്ലോക്ക് പഞ്ചായത്തായി പാനൂർ ; അഭിമാന നേട്ടം തൻ്റെ ആത്മകഥയിൽ ഉൾപ്പെടുത്തുമെന്ന് കെ.പി മോഹനൻ എം എൽ എ"
english_title: "Panoor becomes the first fully literate block panchayat in the state; K.P. Mohanan MLA says he will include the proud achievement in his autobiography"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323231/panoor-becomes-the-first-fully-literate-block-panchayat-in-the-state-kp-mohanan-mla-says-he-will-include-the-proud-achievement-in-his-autobiography"
published_at: "2025-10-29T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901e880dc43d_vcvcvcv.jpg"
keywords: []
---

# സംസ്ഥാനത്തെ ആദ്യ പരിപൂർണ സാക്ഷരതാ ബ്ലോക്ക് പഞ്ചായത്തായി പാനൂർ ; അഭിമാന നേട്ടം തൻ്റെ ആത്മകഥയിൽ ഉൾപ്പെടുത്തുമെന്ന് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിപൂർണ സാക്ഷരത നേട്ടം തൻ്റെ ആത്മകഥയിൽ ഉൾപ്പെടുത്തുമെന്ന് കെ.പി മോഹനൻ എം എൽ എ.കേരളത്തിലെ ആദ്യ പരിപൂർണ സാക്ഷരത കൈവരിച്ച ബ്ലോക്ക് പഞ്ചായത്തെന്ന പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കെ.പി മോഹനൻ എം എൽ എ.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിപൂർണ സാക്ഷരത നേട്ടം തൻ്റെ ആത്മകഥയിൽ ഉൾപ്പെടുത്തുമെന്ന് കെ.പി മോഹനൻ എം എൽ എ.കേരളത്തിലെ ആദ്യ പരിപൂർണ സാക്ഷരത കൈവരിച്ച ബ്ലോക്ക് പഞ്ചായത്തെന്ന പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കെ.പി മോഹനൻ എം എൽ എ.

ഇന്ത്യാ രാജ്യത്തിന് തന്നെ അഭിമാനകരമായ ഈ നേട്ടം നിയമസഭയിൽ അറിയിക്കും. തൻ്റെ ആത്മകഥയിലും ഈ നേട്ടം പരാമർശിക്കുമെന്നും എം എൽ എ പറഞ്ഞു.മൂന്നുവർഷത്തെ കഠിനശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ പരിപാടി ലക്ഷ്യം കണ്ടത്.കതിരൂർ, പന്ന്യന്നൂർ, ചൊക്ലി, മൊകേരി തുടങ്ങി

ഓരോ പഞ്ചായത്തുകളി ലും വാർഡംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ സൂക്ഷ്മ പരിശോധ നകളിൽ കണ്ടെത്തിയ നിരക്ഷരരെ സാക്ഷരരാക്കിയതോടെ പരിപൂർണ സാക്ഷരതാ ബ്ലോക്ക് പഞ്ചായത്തായി പാനൂർ മാറുകയായിരുന്നു.100 പഠിതാക്കൾക്ക് 95 ഇൻസ്ട്രക്ടർമാരെ നിയോഗിച്ചാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്.

2022- 23ൽ ആരംഭിച്ച പദ്ധതി 2026ൽ സമാപിക്കും. സാക്ഷരതാ സർവ്വേ, ഈച്ച് വൺ ടീച്ച് വൺ, മികവുത്സവം, മൂല്യ നിർണയ പഠനം എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു. പ്രേരക്മാരെ ചടങ്ങിൽ എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ അധ്യക്ഷയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323231/panoor-becomes-the-first-fully-literate-block-panchayat-in-the-state-kp-mohanan-mla-says-he-will-include-the-proud-achievement-in-his-autobiography)