---
title: "പാനൂർ ഉപജില്ലാ കലോത്സവം ;  ഹയർ സെക്കൻ്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മൊകേരി  രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ  ജേതാക്കൾ"
english_title: "Panoor Upazila Kalolsavam; Mokeri Rajiv Gandhi Memorial Higher Secondary School wins in Higher Secondary and High School categories"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323186/panoor-upazila-kalolsavam-mokeri-rajiv-gandhi-memorial-higher-secondary-school-wins-in-higher-secondary-and-high-school-categories"
published_at: "2025-10-29T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901c9d440454_Untitled-4_copy.jpg"
keywords: []
---

# പാനൂർ ഉപജില്ലാ കലോത്സവം ;  ഹയർ സെക്കൻ്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മൊകേരി  രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ  ജേതാക്കൾ

> **Lead Summary:** പാനൂർ:പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി ജനറൽ വിഭാഗത്തിൽ 238 പോയിൻ്റ് നേടി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി ജേതാക്കളായി 224 പോയിൻ്റ് നേടി ആതിഥേയരായ കെ.കെ.വി.എം.പി.എച്ച്.എസ് രണ്ടാംസ്ഥാനം നേടി.

## Article Content

പാനൂർ:പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി ജനറൽ വിഭാഗത്തിൽ 238 പോയിൻ്റ് നേടി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി ജേതാക്കളായി 224 പോയിൻ്റ് നേടി ആതിഥേയരായ കെ.കെ.വി.എം.പി.എച്ച്.എസ് രണ്ടാംസ്ഥാനം നേടി.

ഹൈസ്ക്കൂൾ ജനറൽ വിഭാഗത്തിൽ ആർ.ജി.എം.എച്ച്.എസ്.എസ് മൊകേരി (285), പി.ആർ.എം കൊളവല്ലൂർ (229) ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടി.

യു.പി.ജനറൽ വിഭാഗത്തിൽ 80 പോയിൻ്റ് കൾ നേടി പാനൂർ യു.പി, അബ്ദുറഹിമാൻ സ്മാരകം ചെണ്ടയാട്, കൊളവല്ലൂർ യു.പി എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ 78 പോയിൻ്റോടെമൊകേരി ഈസ്റ്റ് യു.പി രണ്ടാം സ്ഥാനം നേടി.

എൽ.പി ജനറൽ വിഭാഗത്തിൽ 65 പോയിൻ്റുകളുമായി മൊകേരി ഈസ്റ്റ് യു.പി, പാനൂർ യു.പി, കണ്ണം വെള്ളി എൽ.പി, പാറമ്മൽ യു.പി എന്നിവർ ഒന്നാം സ്ഥാനം നേടി.63 പോയിൻ്റ് കളുമായി ജി.എൽ.പി കൂരാറ, തിരുവാൽ യു.പി, വള്ള്യായി യു.പി, കൊളവല്ലൂർ എൽ .പി, ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം പാനൂർ ,കടവത്തൂർ വെസ്റ്റ് യുപി, എലാങ്കോട് സെൻട്രൽ എൽ.പി എന്നിവ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹൈസ്ക്കൂൾ അറബിക് സാഹിത്യോത്സവത്തിൽ 89 പോയിൻ്റ് നേടി പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ ഒന്നാം സ്ഥാനവും 86 പോയിൻ്റ് നേടി ആർ.ജി.എം.എച്ച്.എസ് എസ് മൊകേരി രണ്ടാം സ്ഥാനവും നേടി.

യു.പി.അറബിക്ക് സാഹിത്യോത്സവിൽ കൊളവല്ലൂർ യു.പി.( 65) ഒന്നും, പാറേമ്മൽ യു.പി, കടവത്തൂർ വെസ്റ്റ് യു.പി (63) എന്നിവ രണ്ടും സ്ഥാനങ്ങൾ നേടി.

എൽ.പി അറബിക്കിൽ അബ്ദു റഹ്മാൻ സ്മാരകം ചെണ്ടയാട്, ജി.എൽ.പി കൊളവല്ലൂർ, കടവത്തൂർ വെസ്റ്റ് യു.പി, പാറേമ്മൽ യു.പി (45) എന്നിവ ഒന്നും കണ്ണം വെള്ളി എൽ.പി, സരസ്വതീ വിജയം യു.പി ചെണ്ടയാട്, നജാത്തുൽ യു.പി. പാനൂർ (43) എന്നി രണ്ടും സ്ഥാനം നേടി.

യു.പി.സംസ്കൃത തോത്സവത്തിൽ വള്ള്യായി യു.പി 85 പോയിൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.അബ്ദുറഹ്മാൻ സ്മരകം ചെണ്ടയാട്, ഗുരുദേവ സ്മാരകം ചെണ്ടയാട്, പാലത്തായി യു.പി, പാനൂർ യു.പി എന്നിവ 83 പോയിൻ്റ് കൾ നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതോത്സത്തിൽ പാനൂർ പി.ആർ.എം.എച്ച്.എസ്.എസും മൊകേരി ആർ.ജി.എം.എച്ച്.എസ്.എസും നേരത്തെ നേരത്തെ ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചിരുന്നു.

ജേതാക്കൾക്കുള്ള സമ്മാനദാനം സന്തോഷ് കീഴാറ്റൂർ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323186/panoor-upazila-kalolsavam-mokeri-rajiv-gandhi-memorial-higher-secondary-school-wins-in-higher-secondary-and-high-school-categories)