---
title: "തീവണ്ടിയിൽ നിന്നും മൊബൈൽ ഫോൺ വീണാൽ  ചങ്ങല വലിക്കരുതെന്ന് ആർ.പി.എഫ് ; 1000 രൂപ പിഴയും, ഒരു വർഷം തടവും ശിക്ഷ"
english_title: "RPF warns against pulling the chain if your mobile phone falls from a train; penalty: Rs 1000 fine, one year in jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323160/rpf-warns-against-pulling-the-chain-if-your-mobile-phone-falls-from-a-train-penalty-rs-1000-fine-one-year-in-jail"
published_at: "2025-10-29T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901b9f04cf6a_Untitled-2_copy.jpg"
keywords: []
---

# തീവണ്ടിയിൽ നിന്നും മൊബൈൽ ഫോൺ വീണാൽ  ചങ്ങല വലിക്കരുതെന്ന് ആർ.പി.എഫ് ; 1000 രൂപ പിഴയും, ഒരു വർഷം തടവും ശിക്ഷ

> **Lead Summary:** ഓടുന്ന തീവണ്ടികളിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചുവീണാൽ അപായ ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ സംരക്ഷണ സേന.മൊബൈൽഫോൺ വീണു എന്നതിൻറെ പേരിൽ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിച്ചാൽആയിരം രൂപ പിഴയോ, ഒരു വർഷം വരെ തടവോ,അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാമെന്നും ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.

## Article Content

ഓടുന്ന തീവണ്ടികളിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചുവീണാൽ അപായ ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ സംരക്ഷണ സേന.മൊബൈൽഫോൺ വീണു എന്നതിൻറെ പേരിൽ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിച്ചാൽആയിരം രൂപ പിഴയോ, ഒരു വർഷം വരെ തടവോ,അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാമെന്നും ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ ഫോൺ വീഴുന്ന സ്ഥലം ശ്രദ്ധിക്കുകയും, ഇക്കാര്യം റെയിൽവേ അധികൃതർ, റെയിൽവേ പോലീസ്,റെയിൽവേ സംരക്ഷണ സേന എന്നിവരെ അറിയിക്കുകയും ചെയ്യാം. റെയിൽവേ ഹെൽപ് ലൈൻ നമ്പറുകളായ 139ലോ,182ലോ വിവരം അറിയിക്കാം.

പരാതി ലഭിച്ചാലുടൻ റെയിൽവേ സംരക്ഷണ സേന സ്ഥലത്തെത്തി പരിശോധന നടത്തി സാധനങ്ങൾ കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് കൈമാറും. എന്നാൽമൊബൈൽ ഫോൺ,ആഭരണങ്ങൾ, പണംമുതലായവ നഷ്ടപ്പെടുകയാണെങ്കിൽ അപായ ചങ്ങല വലിക്കുന്നതിൽ തെറ്റില്ലെന്ന് ഇവർ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323160/rpf-warns-against-pulling-the-chain-if-your-mobile-phone-falls-from-a-train-penalty-rs-1000-fine-one-year-in-jail)