---
title: "വിവാഹം കഴിഞ്ഞ് ഒൻപത് മാസം ; നിയന്ത്രണം വിട്ട ഇലക്ട്രിക്ക് കാർ  ബൈക്കിലിടിച്ച്  യുവദമ്പതികൾക്ക് ദാരുണാന്ത്യം. "
english_title: "Nine months after their wedding, a young couple met a tragic end when an out-of-control electric car hit their bike."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323083/nine-months-after-their-wedding-a-young-couple-met-a-tragic-end-when-an-out-of-control-electric-car-hit-their-bike"
published_at: "2025-10-28T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900e36a14af6_Untitled-4_copy.jpg"
keywords: []
---

# വിവാഹം കഴിഞ്ഞ് ഒൻപത് മാസം ; നിയന്ത്രണം വിട്ട ഇലക്ട്രിക്ക് കാർ  ബൈക്കിലിടിച്ച്  യുവദമ്പതികൾക്ക് ദാരുണാന്ത്യം. 

> **Lead Summary:** മലപ്പുറം ചന്ദനക്കാവിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ യുവദമ്പതികൾക്ക്‌ ജീവൻ നഷ്ടമായി. തിരുനാവായ ഇക്ബാൽ നഗറിൽ താമസിക്കുന്ന മുഹമ്മദ് സിദ്ദിഖ് , റീഷ എം. മൻസൂർ എന്നിവരാണ് മരണപ്പെട്ടത്.

## Article Content

മലപ്പുറം ചന്ദനക്കാവിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ യുവദമ്പതികൾക്ക്‌ ജീവൻ നഷ്ടമായി. തിരുനാവായ ഇക്ബാൽ നഗറിൽ താമസിക്കുന്ന മുഹമ്മദ് സിദ്ദിഖ് , റീഷ എം. മൻസൂർ എന്നിവരാണ് മരണപ്പെട്ടത്.

ഈ വർഷം ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323083/nine-months-after-their-wedding-a-young-couple-met-a-tragic-end-when-an-out-of-control-electric-car-hit-their-bike)