---
title: "അസ്വാരസ്യങ്ങളില്ലാതെ പാനൂർ ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു ; കൈയ്യടി നേടി സിപിഎമ്മിലെയും, ബിജെപിയിലെയും, കോൺഗ്രസിലെയും യുവ നേതാക്കൾ"
english_title: "The curtain falls on the Panur Upazila Kalolsavam without any untoward incident; Young leaders of CPM, BJP and Congress receive applause"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323070/the-curtain-falls-on-the-panur-upazila-kalolsavam-without-any-untoward-incident-young-leaders-of-cpm-bjp-and-congress-receive-applause"
published_at: "2025-10-28T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900d4b75d6f2_Untitled-2_copy.jpg"
keywords: []
---

# അസ്വാരസ്യങ്ങളില്ലാതെ പാനൂർ ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു ; കൈയ്യടി നേടി സിപിഎമ്മിലെയും, ബിജെപിയിലെയും, കോൺഗ്രസിലെയും യുവ നേതാക്കൾ

> **Lead Summary:** പാനൂർ:അസ്വാരസ്യങ്ങളൊന്നുമില്ലാതെ പാനൂർ ഉപജില്ലാ കലോത്സവത്തിന് തിരശീല വീണപ്പോൾ കൈയ്യടി രാഷ്ട്രീയ പാർട്ടികളിലെ യുവനേതാക്കൾക്കും. സി പി എമ്മിലെ യുവ നേതാവ് ഹാരിസ് അസ്ദ, ബിജെപിയിലെ യുവനേതാവ് മനോജ് പൊയിലൂർ, കോൺഗ്രസിലെ യുവ നേതാവ് ഒ.ടി നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പാനൂർ ഉപജില്ലാ കലോത്സവത്തിലുടനീളം വിദ്യാർത്ഥികൾ തമ്മിൽ അസ്വാരസ്യങ്ങളൊന്നുമില്ലാതെ നോക്കിയത്.

## Article Content

പാനൂർ:അസ്വാരസ്യങ്ങളൊന്നുമില്ലാതെ പാനൂർ ഉപജില്ലാ കലോത്സവത്തിന് തിരശീല വീണപ്പോൾ കൈയ്യടി രാഷ്ട്രീയ പാർട്ടികളിലെ യുവനേതാക്കൾക്കും. സി പി എമ്മിലെ യുവ നേതാവ് ഹാരിസ് അസ്ദ, ബിജെപിയിലെ യുവനേതാവ് മനോജ് പൊയിലൂർ, കോൺഗ്രസിലെ യുവ നേതാവ് ഒ.ടി നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പാനൂർ ഉപജില്ലാ കലോത്സവത്തിലുടനീളം വിദ്യാർത്ഥികൾ തമ്മിൽ അസ്വാരസ്യങ്ങളൊന്നുമില്ലാതെ നോക്കിയത്.

തങ്ങളുടെ പാർട്ടികളിലെ വിദ്യാർത്ഥി നേതാക്കളെ ആദ്യം കണ്ട് മൂവരും സംസാരിച്ച് മറ്റുള്ളവരെയും ഒരുമിച്ചിരുത്തി. പിന്നീട് ഓരോരുത്തർക്കും ചുമതലകൾ വീതിച്ച് നൽകി. ഓരോ ദിവസവും ഇവ കൃത്യമായി പരിശോധിച്ച് വിദ്യാർത്ഥികൾക്കിടയിലുണ്ടായ ചെറിയ ചെറിയ പരാതികൾ അപ്പപ്പോൾ തന്നെ പരിഹരിക്കുകയായിരുന്നു.

ട്രാഫിക്ക് ഉൾപ്പടെയുള്ള ചുമതല പൊലീസ് ഏറ്റെടുത്തപ്പോൾ കലോത്സവ നഗരിയിലെ ക്രമസമാധാനം ഈ മൂവർ സംഘം ഭംഗിയാക്കി. കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിൽ 24 മുതൽ 28 വരെയാണ് പാനൂർ ഉപജില്ലാ കലോത്സവം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323070/the-curtain-falls-on-the-panur-upazila-kalolsavam-without-any-untoward-incident-young-leaders-of-cpm-bjp-and-congress-receive-applause)