---
title: "15 ഗ്രാം എംഡിഎംഎയുമായി ചെറുവാഞ്ചേരി സ്വദേശിയടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ"
english_title: "Three youths, including a native of Cheruvancherry, arrested with 15 grams of MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322880/three-youths-including-a-native-of-cheruvancherry-arrested-with-15-grams-of-mdma"
published_at: "2025-10-27T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff91aa278dd_Untitled-2_copy.jpg"
keywords: []
---

# 15 ഗ്രാം എംഡിഎംഎയുമായി ചെറുവാഞ്ചേരി സ്വദേശിയടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** പാനൂർ : കാറിൽ കടത്തുകയായിരുന്ന 15 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് സിഐ സുഭാഷ് ബാബുവും, കണ്ണൂരിൽ നിന്നുള്ള ഡാൻസാഫ് സംഘവും കണ്ടംകുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി 3 പേരെ പിടികൂടിയത്.

## Article Content

പാനൂർ : കാറിൽ കടത്തുകയായിരുന്ന 15 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് സിഐ സുഭാഷ് ബാബുവും, കണ്ണൂരിൽ നിന്നുള്ള ഡാൻസാഫ് സംഘവും കണ്ടംകുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി 3 പേരെ പിടികൂടിയത്.

ചെറുവാഞ്ചേരി ഒ.പി.ഹൗസിൽബഷീർ (36), കുറ്റിക്കാട് ലാൽ നിവാസിൽ ശ്രീലാൽ (28), പിണറായി എം.സി. ഹൗസിൽ റമീസ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘം ബെംഗളുരുവിൽ നിന്നാണ് എംഡിഎംഎ എത്തിക്കുന്നത്.

കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കൂത്തുപറമ്പ് എസ് ഐ രമേശൻ, എഎസ് ഐ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ മിദോഷ് , വിജിൽ, ഡാൻസാഫ് ടീം അംഗങ്ങ ളായസനോജ്, അബ്ദുൾ നിഷാദ്, രാഹുൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322880/three-youths-including-a-native-of-cheruvancherry-arrested-with-15-grams-of-mdma)