---
title: "ഡോക്ടറേറ്റ് ലഭിച്ച പി എം യൂസഫിന് പൊന്ന്യം പൗരാവലിയുടെ  സ്നേഹാദരം"
english_title: "PM Yusuf, who received his doctorate, receives the love and respect of the people of Ponnyam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322820/pm-yusuf-who-received-his-doctorate-receives-the-love-and-respect-of-the-people-of-ponnyam"
published_at: "2025-10-27T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff3934e998f_Untitled-5_copy.jpg"
keywords: []
---

# ഡോക്ടറേറ്റ് ലഭിച്ച പി എം യൂസഫിന് പൊന്ന്യം പൗരാവലിയുടെ  സ്നേഹാദരം

> **Lead Summary:** പാനൂർ:യു.എസ് ഡേിംഗ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച പി.എം യൂസഫിനെ പി എം തറവാട് കുടുംബാംഗങ്ങളും പ്രദേശവാസികളും സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ബിസിനസ് പ്രവർത്തനങ്ങൾ മാനിച്ചാണ് ബിസിനസ് സംരംഭകനുള്ള ഓണററി ഡോക്ടറേറ്റ് പി.എം യൂസഫിന് ലഭിച്ചത്. ഇന്ത്യക്ക് പുറമെ ചൈന, യൂറോപ്പ്

## Article Content

പാനൂർ:യു.എസ് ഡേിംഗ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച പി.എം യൂസഫിനെ പി എം തറവാട് കുടുംബാംഗങ്ങളും പ്രദേശവാസികളും സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ബിസിനസ് പ്രവർത്തനങ്ങൾ മാനിച്ചാണ് ബിസിനസ് സംരംഭകനുള്ള ഓണററി ഡോക്ടറേറ്റ് പി.എം യൂസഫിന് ലഭിച്ചത്. ഇന്ത്യക്ക് പുറമെ ചൈന, യൂറോപ്പ്

രാജ്യങ്ങളിൽ സജന ട്രേഡിംഗ് കമ്പിനി നടത്തുകയാണ് യൂസഫ്. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉപഹാര സമർപ്പണം നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ടി റംല അധ്യക്ഷത വഹിച്ചു. ടി.ടി അസ്ക്കർ സ്വാഗതം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സുധീർ കല്ലൻ, വാർഡ് അംഗം കെ സുനിത, വി പി സമദ്,

പി കെ ഷാഹുൽ ഹമീദ്, മമ്മൂട്ടി ഹാജി മർജാൻ, എ കെ ഇസ്മായിൽ മാസ്റ്റർ, നിസാർ പടിക്കൽ, കെ വി ഇസ്മായിൽ,പി എം തറവാട് കുടുംബാംഗങ്ങളായ പി എം ഹനീഫ്, പി എം സുലൈമാൻ, പി എം അബ്ദുൽ റഹ്മാൻ, പി എം കാസിം തുടങ്ങിയവർ സംബന്ധിച്ചു. പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേളയും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയത് ചടങ്ങിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322820/pm-yusuf-who-received-his-doctorate-receives-the-love-and-respect-of-the-people-of-ponnyam)