---
title: "മൊകേരി എ.കെ.ജി സ്മാരക വായനശാല ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണവും, ക്വിസ് മത്സരവും നടത്തി"
english_title: "Mokeri AKG Memorial Library organized a memorial lecture and quiz competition in memory of I.V. Das."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322783/mokeri-akg-memorial-library-organized-a-memorial-lecture-and-quiz-competition-in-memory-of-iv-das"
published_at: "2025-10-27T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff114129647_Untitled-2_copy.jpg"
keywords: []
---

# മൊകേരി എ.കെ.ജി സ്മാരക വായനശാല ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണവും, ക്വിസ് മത്സരവും നടത്തി

> **Lead Summary:** പാനൂർ : മൊകേരി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെയും, ലൈബ്രറി കൗൺസിലിൻ്റേയും അമരക്കാരനായ പ്രമുഖ കമ്മ്യൂണിസ്റ്റും സാംസ്ക്കാരിക നേതാവുമായ ഐ.വി. ദാസിൻ്റെ പതിനഞ്ചാമത് ചരമ വാർഷികദിനത്തിൻ്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

പാനൂർ : മൊകേരി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെയും, ലൈബ്രറി കൗൺസിലിൻ്റേയും അമരക്കാരനായ പ്രമുഖ കമ്മ്യൂണിസ്റ്റും സാംസ്ക്കാരിക നേതാവുമായ ഐ.വി. ദാസിൻ്റെ പതിനഞ്ചാമത് ചരമ വാർഷികദിനത്തിൻ്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം നടത്തി.

ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി അഡ്വ: വി. പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തി. മൊകേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ അധ്യക്ഷതവഹിച്ചു.

അബാക്കസ്സ് പരീക്ഷയിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയ ആഷ്മിക് മനീഷ്,ആർ ജെ.റിജ്ഘെത് ,അലോക് ശ്രീകാന്ത്  എന്നിവരെ മൊമൻ്റോ നല്കി ആദരിച്ചു. വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണവും തുടർന്ന് എൽ.പി, യു.പി.സ്ക്കൂൾ വിദ്യാർത്ഥികൾക്കുംജനറൽ വിഭാഗത്തിൽ പെട്ടവർക്കും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. എ.കെ.ജി

വായനശാല മുൻ സെക്രട്ടറി എൻ.പി. ഹരീന്ദ്രൻ, പി.സി. രാജൻ എന്നിവർ പങ്കെടുത്തു. എ.കെ.ജി. സ്മാരക വായനശാല& ഗ്രന്ഥാലയം സെക്രട്ടറി കെ.കെ. പുരുഷോത്തമൻചടങ്ങിൽ സ്വാഗതവും പ്രസിഡണ്ട് കെ.പി. സിന്ധു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322783/mokeri-akg-memorial-library-organized-a-memorial-lecture-and-quiz-competition-in-memory-of-iv-das)