---
title: "പോക്സോ കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നെന്നാക്ഷേപം ; എ ബി വി പി നടത്തിയ  പാനൂർ പോലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘർഷം"
english_title: "Allegations that the police are colluding by not arresting the SFI leader accused in the POCSO case; Minor clashes during the ABVP march to Panur police station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322775/allegations-that-the-police-are-colluding-by-not-arresting-the-sfi-leader-accused-in-the-pocso-case-minor-clashes-during-the-abvp-march-to-panur-police-station"
published_at: "2025-10-27T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff0e4fc865c_Untitled-1_copy.jpg"
keywords: []
---

# പോക്സോ കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നെന്നാക്ഷേപം ; എ ബി വി പി നടത്തിയ  പാനൂർ പോലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘർഷം

> **Lead Summary:** പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായിരുന്ന സാരംഗ് കോട്ടായിയെ സംരക്ഷിക്കുന്ന സിപിഎം - പോലീസ് ഒത്തുകളിക്കെതിരെ എ ബി വി പി പാനൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി.എ ബി വി പിദേശിയ നിർവാഹക സമിതി അംഗം കെ.പി അഭിനവ് മാർച്ച് ഉത്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായിരുന്ന സാരംഗ് കോട്ടായിയെ സംരക്ഷിക്കുന്ന സിപിഎം - പോലീസ് ഒത്തുകളിക്കെതിരെ എ ബി വി പി പാനൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി.എ ബി വി പിദേശിയ നിർവാഹക സമിതി അംഗം കെ.പി അഭിനവ് മാർച്ച് ഉത്ഘാടനം ചെയ്തു.

ജില്ല പ്രസിഡൻ്റ് അശ്വതി ജയരാജൻ, ജില്ലാ സെക്രട്ടറി ജി.കിരൺദേവ്, സംസ്ഥാന പ്രവർത്തക സമിതി അംഗം കല്യാണി ചന്ദ്രൻ, നഗർ സെക്രട്ടറി ആദിദേവ് എന്നിവർ സംസാരിച്ചു.

പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും, പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും, പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ,പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ ബി വി പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322775/allegations-that-the-police-are-colluding-by-not-arresting-the-sfi-leader-accused-in-the-pocso-case-minor-clashes-during-the-abvp-march-to-panur-police-station)