---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപണം ;  പാനൂരിൽ മുൻ എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ"
english_title: "Allegations of molesting a minor girl; POCSO case against former SFI leader in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322579/allegations-of-molesting-a-minor-girl-pocso-case-against-former-sfi-leader-in-panoor"
published_at: "2025-10-25T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fcea605b4c6_tgtgtgt.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപണം ;  പാനൂരിൽ മുൻ എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ

> **Lead Summary:** പാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻ എസ് എഫ് ഐ നേതാവിനെതിരെ കേസ്. എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ സർവകലാശാല യൂനിയൻ മുൻ ചെയർമാനുമായ പാനൂർ സ്വദേശി സാരംഗ് കോട്ടാ യിക്കെതിരെയാണ് പാനൂർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.

## Article Content

പാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻ എസ് എഫ് ഐ നേതാവിനെതിരെ കേസ്. എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ സർവകലാശാല യൂനിയൻ മുൻ ചെയർമാനുമായ പാനൂർ സ്വദേശി സാരംഗ് കോട്ടാ യിക്കെതിരെയാണ് പാനൂർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.

സാരംഗ് 2018-19 കാലഘട്ടത്തിൽ പീഡിപ്പിച്ചുവെന്ന മുൻ സഹപാഠിയുടെ പരാതിയിലാണ് കേസ്.ഈ കാലഘട്ടത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാ വാത്തതിനെ തുടർന്നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

ഇപ്പോൾ പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥിയാണ് സാരംഗ്. ഉപരി പഠനത്തിന് പോയ സാരംഗിന് ഇപ്പോൾ സംഘടനയുമായി ബന്ധമില്ലെന്ന് എസ്.എഫ്.ഐ നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322579/allegations-of-molesting-a-minor-girl-pocso-case-against-former-sfi-leader-in-panoor)