---
title: "നവംബർ 3 ന് കണ്ണൂരിൽ ബോംബ് പൊട്ടുമൊ...? ; കാതോർത്ത്  രാഷ്ട്രീയ കേരളം"
english_title: "Will a bomb explode in Kannur on November 3?; Political Kerala awaits"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322398/will-a-bomb-explode-in-kannur-on-november-3-political-kerala-awaits"
published_at: "2025-10-24T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fbb0f780171_Untitled-2_copy.jpg"
keywords: []
---

# നവംബർ 3 ന് കണ്ണൂരിൽ ബോംബ് പൊട്ടുമൊ...? ; കാതോർത്ത്  രാഷ്ട്രീയ കേരളം

> **Lead Summary:** പാനൂർ : രാഷ്ട്രീയ കേരളം കണ്ണുകൾ തുറന്ന് ഉറ്റുനോക്കുകയാണ്.. എതിരാളികളും അനുകൂലികളുമെല്ലാം കാതുകൾ തുറന്നു വച്ച് കാതോർക്കുന്നത് നവംബർ 3 ൻ്റെ സായാഹ്നത്തിന് വേണ്ടി. അന്ന് കണ്ണൂരിൽ രാഷ്ട്രീയ ബോംബ് പൊട്ടുമോ ഇല്ലയോ എന്നതാണ് കേരളം ചർച്ച ചെയ്യുന്നത്.. പൊട്ടിയാൽ അതൊരു ഒന്നൊന്നര ബോംബ് ആയിരിക്കും... ഇല്ലെങ്കിൽ ചീറ്റിപ്പോയ പടക്കമാവുമത്.

## Article Content

പാനൂർ : രാഷ്ട്രീയ കേരളം കണ്ണുകൾ തുറന്ന് ഉറ്റുനോക്കുകയാണ്.. എതിരാളികളും അനുകൂലികളുമെല്ലാം കാതുകൾ തുറന്നു വച്ച് കാതോർക്കുന്നത് നവംബർ 3 ൻ്റെ സായാഹ്നത്തിന് വേണ്ടി. അന്ന് കണ്ണൂരിൽ രാഷ്ട്രീയ ബോംബ് പൊട്ടുമോ ഇല്ലയോ എന്നതാണ് കേരളം ചർച്ച ചെയ്യുന്നത്.. പൊട്ടിയാൽ അതൊരു ഒന്നൊന്നര ബോംബ് ആയിരിക്കും... ഇല്ലെങ്കിൽ ചീറ്റിപ്പോയ പടക്കമാവുമത്.

ജീവചരിത്രവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിന്ന മുൻ മന്ത്രിയും സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥ പ്രകാശനം ചെയ്യുന്ന ദിവസമാണത്.. പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ വിവാദങ്ങളുടെ വാർത്തകളിൽ നിറഞ്ഞ് നിന്ന പുസ്തകം. വാർത്തയിൽ പറഞ്ഞതെല്ലാം ഉള്ളതാണോ...? അതോ കളവാണോ എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് രാഷ്ട്രീയ കേരളം. കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിലാണ് ആത്മകഥ വിവാദമായത്. കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ തനിക്ക് ആത്മകഥ ഇല്ലെന്നായിരുന്നു ഇപിയുടെ മറുപടി. എന്നും വിവാദങ്ങളിൽ പരിലസിച്ച് വളർ ന്ന ഇ പി ജയരാജൻ്റെ പിറക്കാതെ പോയ ആത്മകഥയും വിവാദങ്ങൾ ഉണ്ടാക്കി. ഇനി പിറക്കുന്ന സ്വന്തം കുഞ്ഞ് വിവാദം ഉണ്ടാക്കുമോ ഇല്ലയോ എന്നാണ് രാഷ്ട്രീയ

കേരളം ഉറ്റുനോക്കുന്നത്.. മന്ത്രിയായപ്പോൾ ഉണ്ടായ നാക്ക് പിഴ മുതൽ മൊറാഴയിലെ ആയുർവേദ റിസോർട്ടും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനുമായു ബന്ധവും ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രകാശ് ജാവേദ്കറുമായുള്ള സ്വന്തം വീട്ടിലെ കൂടിക്കാഴ്ചയും തീവണ്ടിയിൽ നടന്ന വധശ്രമവും എല്ലാം പുസ്‌തകത്തിൽ എങ്ങനെയാണ് വിവരിച്ചിട്ടുണ്ടാവുക എന്നറിയാ നാണ് ആളുകൾ കാത്തിരിക്കു ന്നത്.

പുസ്‌തകത്തിൽ എന്തുതന്നെയായാലും അത് അടുത്ത വിവാദത്തിനുള്ള വഴിമരുന്നിടും എന്ന് ഉറപ്പാണ്, ഇതാണെൻ്റെ ജീവിതം പേരിലാണ് ആത്മകഥ. നവംബർ മൂന്നിന് വൈകുന്നേരം നാലുമണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യ മന്ത്രി പിണറായി വിജയൻ ആത്മകഥ പ്രകാശനം ചെയ്യും.

ചടങ്ങിൽ രാഷ്ട്രീയ എതിരാളികളും അനുകൂലികളും സാഹിത്യനായകന്മാരും എല്ലാമുണ്ട്. ഗോവ മുൻ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള മുതൽ പ്രമുഖ കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ എംപി വരെയുണ്ട്.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ എം പി പന്ന്യൻ രവീന്ദ്രൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, മാതൃഭൂമി മാനേ ജിംഗ് ഡയറക്ടർ എം വി ശ്രേയംസ് കുമാർ, എഴുത്തുകാരി ആർ രാജശ്രീ. സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, കെ വി സുമേഷ് എംഎൽഎയും അടക്കമുള്ളവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322398/will-a-bomb-explode-in-kannur-on-november-3-political-kerala-awaits)