---
title: "ഞായറാഴ്ച നി‍ർണായകം, അതിതീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട്"
english_title: "Extremely severe low pressure likely to intensify and turn into a cyclone; Orange alert in Kannur and Kasaragod districts today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322374/extremely-severe-low-pressure-likely-to-intensify-and-turn-into-a-cyclone-orange-alert-in-kannur-and-kasaragod-districts-today"
published_at: "2025-10-24T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb7da44118b_1000945429.jpg"
keywords: []
---

# ഞായറാഴ്ച നി‍ർണായകം, അതിതീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട്

> **Lead Summary:** സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവിൽ കുറയാനാണ് സാധ്യതയെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും.

## Article Content

സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവിൽ കുറയാനാണ് സാധ്യതയെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും.

അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പൊതുവിൽ മഴ ദുർബലമാകാനാണ് സാധ്യത. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് നാളെ യെല്ലോ അലർട്ടെങ്കിലും പ്രഖ്യാപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322374/extremely-severe-low-pressure-likely-to-intensify-and-turn-into-a-cyclone-orange-alert-in-kannur-and-kasaragod-districts-today)