---
title: "പേരാവൂരിൽ റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണു ; സ്കൂൾ വിദ്യാർത്ഥികളുമായി പോയ കാർ തലനാരിഴക്ക് രക്ഷപ്പെട്ടു"
english_title: "Coconut tree trunk falls across road in Peravoor; car carrying school students barely escapes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322313/coconut-tree-trunk-falls-across-road-in-peravoor-car-carrying-school-students-barely-escapes"
published_at: "2025-10-24T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb3f2486f75_Untitled-5_copy.jpg"
keywords: []
---

# പേരാവൂരിൽ റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണു ; സ്കൂൾ വിദ്യാർത്ഥികളുമായി പോയ കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

> **Lead Summary:** ഓടിക്കൊണ്ടിരിക്കുന്ന കാറിന് സമീപം തെങ്ങ് കടപുഴകി.രാവിലെ ഒൻപതു മണിയോടെ പേരാവൂർ ചെവിടിക്കുന്ന് തൊണ്ടിയിൽ റോഡിലാണ് അപകടം.

## Article Content

ഓടിക്കൊണ്ടിരിക്കുന്ന കാറിന് സമീപം തെങ്ങ് കടപുഴകി.രാവിലെ ഒൻപതു മണിയോടെ പേരാവൂർ ചെവിടിക്കുന്ന് തൊണ്ടിയിൽ റോഡിലാണ് അപകടം.

സ്‌കൂൾ വിദ്യാർത്ഥികളുമായി പോവുകയായി രുന്ന കാറിന് സമീപം തെങ്ങ് കട പുഴകി വീഴുകയായിരുന്നു. എന്നാൽ തെങ്ങ് വൈദ്യുതി കേബിളിൽ കുടുങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322313/coconut-tree-trunk-falls-across-road-in-peravoor-car-carrying-school-students-barely-escapes)