---
title: "തൃച്ചംബരം ശ്രീകൃഷ്ണ  ക്ഷേത്രത്തിൽ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയുടെ സ്വർണമാല കളഞ്ഞു പോയി ; വ്യാപാരിയുടെ ഇടപെടലിൽ തിരികെ കിട്ടി "
english_title: "A woman who had gone to a save the date photo shoot at the Sree Krishna Temple in Trichambaram lost her gold necklace; it was returned after the intervention of a merchant."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322285/a-woman-who-had-gone-to-a-save-the-date-photo-shoot-at-the-sree-krishna-temple-in-trichambaram-lost-her-gold-necklace-it-was-returned-after-the-intervention-of-a-merchant"
published_at: "2025-10-24T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb24a31fc31_Untitled-3_copy.jpg"
keywords: []
---

# തൃച്ചംബരം ശ്രീകൃഷ്ണ  ക്ഷേത്രത്തിൽ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയുടെ സ്വർണമാല കളഞ്ഞു പോയി ; വ്യാപാരിയുടെ ഇടപെടലിൽ തിരികെ കിട്ടി 

> **Lead Summary:** സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെത്തിയപ്പോൾ യുവതിയുടെ കളഞ്ഞുപോയ സ്വർണമാല വ്യാപാരിയുടെ സമയോചിതമായ ഇടപെടലിൽ തിരിച്ചുകിട്ടി. ആലക്കോട് നെല്ലിപ്പാറയിലെ യുവതി വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനായി രാവിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയ തായിരുന്നു.

## Article Content

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെത്തിയപ്പോൾ യുവതിയുടെ കളഞ്ഞുപോയ സ്വർണമാല വ്യാപാരിയുടെ സമയോചിതമായ ഇടപെടലിൽ തിരിച്ചുകിട്ടി. ആലക്കോട് നെല്ലിപ്പാറയിലെ യുവതി വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനായി രാവിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയ തായിരുന്നു.

ഇതിനിടെ സ്വർണ മാല കർച്ചീഫിൽ അഴിച്ചുവെക്കുകയും ചെയ്തു. ഫോട്ടോ യെടുത്തശേഷം സംഘം കാറിൽ മടങ്ങി. പെട്രോളടിക്കാൻ മന്നയിലെത്തിയപ്പോഴാണ് മാല നഷ്‌ടപ്പെട്ടത് മനസിലായത്. ഇവർ ഉടൻ തന്നെ തളിപ്പറമ്പ പോലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി.ഇതിനിടെ മന്നയിലെ ജെ.കെ കൺസ്ട്രക്ഷൻ ഓഫീസിന് മുന്നിൽ വെച്ച് തമിഴ്‌നാട് സ്വദേശിയായ ഒരാൾ റോഡിൽ നിന്ന് എന്തോ വസ്‌തു എടുക്കുന്നത് കണ്ട് സ്ഥാപന ഉടമ ജംഷീർ അടുത്തെത്തി കാര്യം അന്വേഷിച്ചു. അപ്പോഴാണ് സ്വർണമാല കളഞ്ഞുകിട്ടിയതാണെന്ന് മനസിലായത്. ജംഷീർ ഉടൻ പോലീസ് സ്റ്റേഷനിലെത്തി മാല ഏൽപ്പിക്കു കയും ചെയ്‌തു. തുടർന്ന് പോലീസ് യുവതിയെ വിളിച്ചുവരു ത്തുകയും മാല കൈമാറുകയുമായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322285/a-woman-who-had-gone-to-a-save-the-date-photo-shoot-at-the-sree-krishna-temple-in-trichambaram-lost-her-gold-necklace-it-was-returned-after-the-intervention-of-a-merchant)