---
title: "പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന്  തുടക്കം ; മോഹൻലാലിനോടുള്ള ആദരസൂചകമായി വേദികൾക്ക് മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരിടും"
english_title: "Panur Upazila School Arts Festival begins tomorrow; As a tribute to Mohanlal, the venues will be named after the films in which Mohanlal acted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322265/panur-upazila-school-arts-festival-begins-tomorrow-as-a-tribute-to-mohanlal-the-venues-will-be-named-after-the-films-in-which-mohanlal-acted"
published_at: "2025-10-24T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb10317982d_Untitled-2_copy.jpg"
keywords: []
---

# പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന്  തുടക്കം ; മോഹൻലാലിനോടുള്ള ആദരസൂചകമായി വേദികൾക്ക് മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരിടും

> **Lead Summary:** പാനൂർ: പാനൂർ ഉപജില്ല സ്കൂൾ കലോത്സവം പാനൂർ കെകെവി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് തുടങ്ങും. 24,25,27, 28 തീയതികളിലാണ് മത്സരങ്ങൾ നടക്കുക. കെ.കെ വി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിനു പുറമെ സമീപത്തെ വിദ്യാലയങ്ങളിലുമായി 10 വേദികൾ ഒരുക്കിയിട്ടുണ്ട്. മൂവായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.

## Article Content

പാനൂർ: പാനൂർ ഉപജില്ല സ്കൂൾ കലോത്സവം പാനൂർ കെകെവി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് തുടങ്ങും. 24,25,27, 28 തീയതികളിലാണ് മത്സരങ്ങൾ നടക്കുക. കെ.കെ വി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിനു പുറമെ സമീപത്തെ വിദ്യാലയങ്ങളിലുമായി 10 വേദികൾ ഒരുക്കിയിട്ടുണ്ട്. മൂവായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.

കലോത്സവം 25 ന് ശനിയാഴ്ച രാവിലെ 9 ന് കെ. പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭാധ്യക്ഷൻ കെ.പി. ഹാഷിം അധ്യക്ഷത വഹിക്കും. സിനി ആർടിസ്റ്റ് ഗിരീഷ് നമ്പ്യാർ മുഖ്യാതിഥിയാകും. സ്‌കൂൾ മാനേജർ പി.കെ.സരള കലോത്സവം ലോഗോ ഡിസൈൻ ചെയ്ത ഷിധിൻ ചൊക്ലിയെ ആദരിക്കും.

എഇഒ ബൈജു കോളോത്ത് കലോത്സവം പോസ്റ്റർ ഡിസൈനർക്കുള്ള ഉപഹാരം സമ്മാനിക്കും. ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം നേടിയ പത്മശ്രീ ഭരത് മോഹൻലാലിനോടുള്ള ആദരസൂചകമായി വേദികൾക്കെല്ലാം മോഹൻ ലാൽ അഭിനയിച്ച സിനിമകളുടെ പേരിടും.

സമാപന സമ്മേളനം 28 ന് വൈകിട്ട് 5 ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്സൺ റുക്‌സാന ഇക്ബാൽ അധ്യക്ഷത വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേള നത്തിൽ സ്വാഗതസംഘം ചെയർമാൻ എ.ഇ ഒ ബൈജു കേളോത്ത്, ജനറൽ കൺവീനർ പ്രിൻസിപ്പാൾ പി.വി.അൽഫോൺസ, പ്രധാനാധ്യാപിക കെ.എം.റീഹ, പ്രോഗ്രാം കൺവീനർ പി ജി.ജീജാഭായ്, സി.അമീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322265/panur-upazila-school-arts-festival-begins-tomorrow-as-a-tribute-to-mohanlal-the-venues-will-be-named-after-the-films-in-which-mohanlal-acted)