---
title: "മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ 'റസ്ലിംഗ് മോഡൽ' അടിപിടി ; 2 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥിക്കെതിരെയും നടപടി"
english_title: "Mokeri Rajiv Gandhi School's 'wrestling model' gets beaten up; 2 students suspended, action taken against student who filmed the footage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322258/mokeri-rajiv-gandhi-schools-wrestling-model-gets-beaten-up-2-students-suspended-action-taken-against-student-who-filmed-the-footage"
published_at: "2025-10-24T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb0c1e168ee_download_(1).jfif"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ 'റസ്ലിംഗ് മോഡൽ' അടിപിടി ; 2 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥിക്കെതിരെയും നടപടി

> **Lead Summary:** പാനൂർ :മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെമ്മോറിയൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റെ​സ് ലി​ങ് മാ​തൃ​ക​യി​ൽ പ്ല​സ് ടു ​ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂര മ​ർ​ദ്ദനമേറ്റ സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ. റെസ്ലിങ് മാ​തൃ​ക​യി​ൽ മ​ർ​ദി​ക്കു​ക​യും എ​ടു​ത്തു​യ​ർ​ത്തി നി​ല​ത്തെ​റി​യു​ക​യും ശ​രീ​ര​ത്തി​ലേ​ക്ക് ചാ​ടി വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ കഴിഞ്ഞ ദിവസം പു​റ​ത്തു​വ​ന്ന​തിന് പിന്നാലെയാണ് നടപടി.

## Article Content

പാനൂർ :മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെമ്മോറിയൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റെ​സ് ലി​ങ് മാ​തൃ​ക​യി​ൽ പ്ല​സ് ടു ​ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂര മ​ർ​ദ്ദനമേറ്റ സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ. റെസ്ലിങ് മാ​തൃ​ക​യി​ൽ മ​ർ​ദി​ക്കു​ക​യും എ​ടു​ത്തു​യ​ർ​ത്തി നി​ല​ത്തെ​റി​യു​ക​യും ശ​രീ​ര​ത്തി​ലേ​ക്ക് ചാ​ടി വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ കഴിഞ്ഞ ദിവസം പു​റ​ത്തു​വ​ന്ന​തിന് പിന്നാലെയാണ് നടപടി.

ഒ​രു വി​ദ്യാ​ർ​ഥി​യെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും കൂ​ടി​യു​ള്ള​വ​ർ നോ​ക്കി നി​ൽ​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ഒ​ടു​വി​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ന​യി​പ്പി​ക്കു​ന്ന​തോ​ടെ​യാ​ണ് ദൃ​ശ്യം അ​വ​സാ​നി​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി ത​ന്നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നും പ​റ​യു​ന്നു. ക​ർ​ശ​ന​മാ​യ വി​ല​ക്കു​ള്ള ക്ലാ​സ് റൂ​മി​ൽ മൊ​ബൈ​ൽ ഫോ​ൺ എ​ങ്ങ​നെ എ​ത്തി എ​ന്ന് ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും പ്ര​തി​ക​ര​ണ​വു​മാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വി​ഡി​യോ​ക​ൾ​ക്ക് താ​ഴെ ഉ​യ​രു​ന്ന​ത്.

സംഭവത്തിൽ ഇന്നലെ സ്കൂളിൽ അടിയന്തര യോഗം ചേർന്നിരുന്നു. മ​ർ​ദി​ച്ച വി​ദ്യാ​ർ​ഥി​യെ ഈ ​അ​ധ്യ​യ​ന വ​ർ​ഷം സ്കൂ​ളി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ഒ​രു​ക്കും. സ്കൂ​ളി​ൽ ഫോ​ൺ കൊ​ണ്ടു​വ​രി​ക​യും ഫോ​ണി​ൽ ക്ലാ​സ് മു​റി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൻ​റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെയ്ത വി​ദ്യാ​ർഥി​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്കൂളിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ കെ.അനിൽകുമാർ, പ്രധാനധ്യാപകൻ യൂസഫ് ഒതയോത്ത്, പിടിഎ പ്രസിഡൻ്റ് കെ. പ്രകാശൻ എന്നിവർ സംബന്ധിച്ചു.

അ​തേ​സ​മ​യം ക​ലോ​ത്സ​വ ഭാ​ഗ​മാ​യി പ്രാ​ക്ടീ​സി​ന് വേ​ണ്ടി​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ ക്ലാ​സ് റൂ​മി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322258/mokeri-rajiv-gandhi-schools-wrestling-model-gets-beaten-up-2-students-suspended-action-taken-against-student-who-filmed-the-footage)