---
title: "മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ  ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥിക്ക് നേരെ  റസ്ലിംഗ് മോഡലിൽ  സഹപാഠിയുടെ  ക്രൂര മർദ്ദനം ;  ദൃശ്യങ്ങൾ പുറത്ത്"
english_title: "A student at Rajiv Gandhi Memorial Higher Secondary School in Mokeri was brutally beaten up by a classmate in a wrestling match; footage released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322084/a-student-at-rajiv-gandhi-memorial-higher-secondary-school-in-mokeri-was-brutally-beaten-up-by-a-classmate-in-a-wrestling-match-footage-released"
published_at: "2025-10-23T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9e17acc0eb_Untitled-4_copy.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ  ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥിക്ക് നേരെ  റസ്ലിംഗ് മോഡലിൽ  സഹപാഠിയുടെ  ക്രൂര മർദ്ദനം ;  ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** പാനൂർ : മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലാസ് മുറിയിൽ സഹപാഠിയെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

## Article Content

പാനൂർ : മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലാസ് മുറിയിൽ സഹപാഠിയെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

പ്ലസ്ടു ക്ലാസിൽ നടന്ന അടിപിടി ഇന്നലെ രാത്രി മുതലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിദ്യാർത്ഥിക്ക് മർദ്ദനമേൽക്കുന്ന ദൃശ്യങ്ങൾ അതീവ ഭീതിദമാണ്.

റസ്ലിംഗ് മോഡലിൽ വിദ്യാർത്ഥിയെ എടുത്തെറിയുകയും, ശരീരത്തിൽ ചാടുകയും ചെയ്യുന്നുണ്ട്. മറ്റ് വിദ്യാർത്ഥികൾ നോക്കി നിൽക്കെയാണ് ക്രൂരമായ അതിക്രമം നടന്നത്.

ദൃശ്യങ്ങൾ പകർത്തിയതും വിദ്യാർത്ഥികളിലൊരാളാണെന്നാണ് വ്യക്തമാകുന്നത്. ഉപജില്ലാ മേളകൾ നടക്കുന്ന അവസരത്തിലാകാം വിദ്യാർത്ഥികൾ മൊബൈൽ കൊണ്ടുവന്നതെന്നാണ് കരുതുന്നത്. അക്രമ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കളടക്കം ഭീതിയിലായി.ഇതോടെ സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322084/a-student-at-rajiv-gandhi-memorial-higher-secondary-school-in-mokeri-was-brutally-beaten-up-by-a-classmate-in-a-wrestling-match-footage-released)