---
title: "ഡിവൈഎഫ്ഐ പിണറായി മേഖലാ സമ്മേളനം ; റോഡിനിരുവശമുള്ള കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചും, ദിശാസൂചിക ബോർഡുകൾ വൃത്തിയാക്കിയും യൂത്ത് ബ്രിഗേഡ്"
english_title: "DYFI Pinarayi regional conference; Youth Brigade clears bushes on both sides of the road and cleans directional signs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321877/dyfi-pinarayi-regional-conference-youth-brigade-clears-bushes-on-both-sides-of-the-road-and-cleans-directional-signs"
published_at: "2025-10-22T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f876130ef50_Untitled-4_copy.jpg"
keywords: []
---

# ഡിവൈഎഫ്ഐ പിണറായി മേഖലാ സമ്മേളനം ; റോഡിനിരുവശമുള്ള കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചും, ദിശാസൂചിക ബോർഡുകൾ വൃത്തിയാക്കിയും യൂത്ത് ബ്രിഗേഡ്

> **Lead Summary:** പാനൂർ : റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമായി ട്രാഫിക് സൂചന ബോർഡുകൾ ശുചീകരിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ. ചളി പിടിച്ചും മരച്ചില്ലകൾ മുന്നിലേക്ക് വീണും യാത്രക്കാർക്ക് കാണാൻ കഴിയാത്ത വിധം സ്ഥിതി ചെയ്ത ബോർഡുകളാണ് വൃത്തിയാക്കിയത്.

## Article Content

പാനൂർ : റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമായി ട്രാഫിക് സൂചന ബോർഡുകൾ ശുചീകരിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ. ചളി പിടിച്ചും മരച്ചില്ലകൾ മുന്നിലേക്ക് വീണും യാത്രക്കാർക്ക് കാണാൻ കഴിയാത്ത വിധം സ്ഥിതി ചെയ്ത ബോർഡുകളാണ് വൃത്തിയാക്കിയത്.

നവംബർ രണ്ടിന് നടക്കുന്ന ഡി വൈ എഫ് ഐ പിണറായി മേഖല സമ്മേളനത്തോടനുബന്ധിച്ചാണ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ പ്രവൃത്തി നടത്തിയത്. ബോർഡ് കാണാത്തത് അപകടത്തിനിടയാക്കുന്നത് മനസിലാക്കി തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ പിണറായി കുഞ്ഞിപ്പള്ളി മുതൽ കമ്പനിമെട്ട വരെയുള്ള റോഡിന് ഇരുവശത്തുള്ള അമ്പതിലധികം മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചിക ബോർഡുകളുമാണ് വൃത്തിയാക്കിയത്.

മേഖല സെക്രട്ടറി ടി കെ അനൂപ്, പ്രസിഡന്റ്‌ സി കെ അഹദ്, പി യഥുൻ, ഉണ്ണി വടവതി, പി കെ ജിഷിൻ എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബർ 26 ന് അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321877/dyfi-pinarayi-regional-conference-youth-brigade-clears-bushes-on-both-sides-of-the-road-and-cleans-directional-signs)