---
title: "ബംഗളൂരിവിൽ നിന്നും കാറിൽ എംഡിഎംഎ കടത്ത് ; കാറടക്കം യുവാവ് പിണറായി എക്സൈസ് സംഘത്തിൻ്റെ പിടിയിൽ"
english_title: "MDMA smuggled in car from Bengaluru; Youth arrested by Pinarayi Excise team along with car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321847/mdma-smuggled-in-car-from-bengaluru-youth-arrested-by-pinarayi-excise-team-along-with-car"
published_at: "2025-10-22T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f863e5cc970_Untitled-2_copy.jpg"
keywords: []
---

# ബംഗളൂരിവിൽ നിന്നും കാറിൽ എംഡിഎംഎ കടത്ത് ; കാറടക്കം യുവാവ് പിണറായി എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

> **Lead Summary:** പിണറായി:കാറിൽ കടത്തുകയാ യിരുന്ന 8.5 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉളിക്കൽ നുച്യാട് സ്വദേശി എ.കെ. ഫവാസിനെയാണ് പിണറായി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽനിന്ന് കാറിൽ കണ്ണൂർ ടൗണിലേക്ക് കൊണ്ടുപോകുന്ന മയക്കുമരുന്നാണ് എടയന്നൂരിൽനിന്ന് പിടിച്ചത്.

## Article Content

പിണറായി:കാറിൽ കടത്തുകയാ യിരുന്ന 8.5 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉളിക്കൽ നുച്യാട് സ്വദേശി എ.കെ. ഫവാസിനെയാണ് പിണറായി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽനിന്ന് കാറിൽ കണ്ണൂർ ടൗണിലേക്ക് കൊണ്ടുപോകുന്ന മയക്കുമരുന്നാണ് എടയന്നൂരിൽനിന്ന് പിടിച്ചത്.

കാറും എക്സൈസ് സംഘം കസ്റ്റഡിയിലെ ടുത്തു. കമ്മിഷണർ സ്ക്വാഡംഗം കെ.ബിനീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയോളമായി ഫവാസി നെ എക്സൈസ് നിരീക്ഷിക്കുകയായിരുന്നു. KL 59 L 5349 വാഗണർ കാറും പിടിച്ചെടുത്തു. കേരള എടിഎസി ൻ്റെ സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്.

അസി. എക്സൈസ് ഇൻസ്പെക്ടർ വി.കെ. ഷിബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ പി. ജലീഷ്, ബാബു ജയേഷ്, എക്സൈസ് ഓഫീസർ എം. രമ്യ, ഡ്രൈവർ കെ. ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321847/mdma-smuggled-in-car-from-bengaluru-youth-arrested-by-pinarayi-excise-team-along-with-car)