---
title: "മാഹി സെയ്ന്റ് തെരേസാ ബസിലിക്കയിലെ അമ്മത്രേസ്യാ പുണ്യവതിയുടെ 18 ദിവസത്തെ തിരുനാൾ ഇന്ന്  സമാപിക്കും."
english_title: "The 18-day feast of Saint Teresa of Calcutta at the Saint Teresa Basilica in Mahe will conclude today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321844/the-18-day-feast-of-saint-teresa-of-calcutta-at-the-saint-teresa-basilica-in-mahe-will-conclude-today"
published_at: "2025-10-22T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f861de180ec_Untitled-1_copy.jpg"
keywords: []
---

# മാഹി സെയ്ന്റ് തെരേസാ ബസിലിക്കയിലെ അമ്മത്രേസ്യാ പുണ്യവതിയുടെ 18 ദിവസത്തെ തിരുനാൾ ഇന്ന്  സമാപിക്കും.

> **Lead Summary:** തിരുനാളിന്റെ 17-ാം ദിനത്തിൽ ചൊവ്വാഴ്ച ഫാ. ജിയോലിൻ എടേഴത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. നൊവേനയുമുണ്ടായി. തിരുനാൾ സമാപനദിനമായ 22-ന് രാവിലെ 10.30-ന് കണ്ണൂർ രൂപതാ സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ആഘോഷമായ ദിവ്യബലിക്ക് കാർമികത്വം വഹിക്കും.

## Article Content

തിരുനാളിന്റെ 17-ാം ദിനത്തിൽ ചൊവ്വാഴ്ച ഫാ. ജിയോലിൻ എടേഴത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. നൊവേനയുമുണ്ടായി. തിരുനാൾ സമാപനദിനമായ 22-ന് രാവിലെ 10.30-ന് കണ്ണൂർ രൂപതാ സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ആഘോഷമായ ദിവ്യബലിക്ക് കാർമികത്വം വഹിക്കും.

അഞ്ചിന് രാവിലെ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോ ടെയാണ് തിരുനാൾ തുടങ്ങിയത്. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കും തല, കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കൽ, തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി തുടങ്ങിയവർ തിരുനാളിന്റെ പ്രധാന ദിനങ്ങളിൽ ആഘോഷമായ ദി വ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പ്രധാന തിരുനാൾ ദിനങ്ങ ളിൽ വിശുദ്ധയുടെ തിരുസ്വരൂ പവുമേന്തി ആയിരങ്ങൾ പങ്കെ,

ടുത്ത നഗരപ്രദക്ഷിണവും നൂറു കണക്കിന് വിശ്വാസികൾ പങ്കെ ടുത്ത ഉരുൾ നേർച്ചയായ ശയ നപ്രദക്ഷിണവും നടന്നിരുന്നു. ദേവാലയത്തിനകത്ത് പ്രതിഷ്ഠി ച്ച വിശുദ്ധയുടെ അദ്ഷുത തി രുസ്വരൂപം 22-ന് ഉച്ചകഴിഞ്ഞ് രഹസ്യഅറയിലേക്ക് മാറ്റുന്ന തോടെ തിരുനാളിന് കൊടിയിറങ്ങും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321844/the-18-day-feast-of-saint-teresa-of-calcutta-at-the-saint-teresa-basilica-in-mahe-will-conclude-today)