---
title: "മാലിന്യ പരിപാലനം ; ചേലുള്ള പാനൂരിനായി നഗരത്തിൽ  ചേലൊത്ത വാക്കത്തോൺ...! "
english_title: "Waste management; A talkathon in the city for the muddy Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321805/waste-management-a-talkathon-in-the-city-for-the-muddy-panoor"
published_at: "2025-10-21T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7aeb3c194e_Untitled-2_copy.jpg"
keywords: []
---

# മാലിന്യ പരിപാലനം ; ചേലുള്ള പാനൂരിനായി നഗരത്തിൽ  ചേലൊത്ത വാക്കത്തോൺ...! 

> **Lead Summary:** > **പാനൂർ: **പാനൂർ നഗരത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയോടെ മനോഹരമായി നിലനിർത്തുന്നതിനുമായി "ചേലുള്ള പാനൂർ'' എന്ന മുദ്രാവാക്യമുയർത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ പാനൂർ നഗരസഭ സംഘടിപ്പിച്ച വാക്കത്തോൺ കൂത്തുപറമ്പ് എം.എൽ.എ. കെ.പി മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

> **പാനൂർ: **പാനൂർ നഗരത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയോടെ മനോഹരമായി നിലനിർത്തുന്നതിനുമായി "ചേലുള്ള പാനൂർ'' എന്ന മുദ്രാവാക്യമുയർത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ പാനൂർ നഗരസഭ സംഘടിപ്പിച്ച വാക്കത്തോൺ കൂത്തുപറമ്പ് എം.എൽ.എ. കെ.പി മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു.

> നഗരസഭാ ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ലോക പരിസ്ഥിതിദിന സന്ദേശമായ "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ" എന്ന സന്ദേശമുൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ റാലിയുടെ ഭാഗമായത്. ചെയർമാൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാനൂർ PRM HSS ലെ എൻ.എസ്.എസ്. അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

പാനൂർ PRM HSS ലെ അധ്യാപകർ, വിദ്യാർത്ഥികൾ ജനപ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ, യുവജന സംഘടന പ്രതിനിധികൾ, നഗര സഭ ജീവനക്കാർ, വ്യാപാരികൾ,തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ പരിപാടിയിൽ പങ്കെടുത്തു.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ രാജേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.എസ്.ഡബ്ള്യു.എം.പി. ജില്ലാ സോഷ്യൽ & കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട് പി.അപർണ്ണ, ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടി, എസ്.ഡബ്ള്യു.എം. എൻജിനീയർ ആർ. അജല്യ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഇബ്രാഹിം ഹാജി, കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നഗരസഭാ മന്ദിരത്തിനു മുൻപിൽ നിന്നും ആരംഭിച്ച വാക്കത്തോൺ നഗരം ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321805/waste-management-a-talkathon-in-the-city-for-the-muddy-panoor)