---
title: "പാനൂരിനടുത്ത് കീഴ്മാടത്ത്  കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് അണിയാരം സ്വദേശി അക്ഷയ് കുമാർ."
english_title: "A young man died after a car and a bike collided at Keezhamadam near Panur; the deceased was identified as Akshay Kumar, a native of Aniyaram."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/320262/a-young-man-died-after-a-car-and-a-bike-collided-at-keezhamadam-near-panur-the-deceased-was-identified-as-akshay-kumar-a-native-of-aniyaram"
published_at: "2025-10-13T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec65e18f2d5_Untitled-1_copy.jpg"
keywords: []
---

# പാനൂരിനടുത്ത് കീഴ്മാടത്ത്  കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് അണിയാരം സ്വദേശി അക്ഷയ് കുമാർ.

> **Lead Summary:** പാനൂർ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടെ പൂക്കോം - കീഴ്മാടം റോഡിൽ ലൗഷോർ ബസ്റ്റോപ്പിന് സമീപത്തു വെച്ചാണ് അപകടം.

## Article Content

പാനൂർ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടെ പൂക്കോം - കീഴ്മാടം റോഡിൽ ലൗഷോർ ബസ്റ്റോപ്പിന് സമീപത്തു വെച്ചാണ് അപകടം.

അണിയാരം പാലിലാണ്ടി പീടികയിൽ നെല്ലാച്ചിൻ്റവിടെ അക്ഷയ് കുമാറാണ് (പൊ ന്നു -28) മരിച്ചത്. കീഴ്മാടത്തു നിന്നും പൂക്കോം ഭാഗത്തേക്ക് വരികയായിരുന്ന KL 18 AA6077 നമ്പർ കാറും, അണിയാരം ഭാഗത്തേക്ക് വരികയായിരുന്ന KL 58 X 5613 ബൈക്കും തുണ്ടായി പീടികയിൽ വച്ചാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കുപറ്റിയ അക്ഷയിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഞായറാഴ്ച വൈകീട്ടോടെ മരിച്ചു. പിതാവ്: കനകരാജ്. മാതാവ്: പ്രീ ത (അംഗൻവാടി ഹെൽപ്പർ). സഹോദരങ്ങൾ: അശ്വിനി (അമ്മു -കടവത്തൂർ), അനഘ് (സോനു). മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ട ത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/320262/a-young-man-died-after-a-car-and-a-bike-collided-at-keezhamadam-near-panur-the-deceased-was-identified-as-akshay-kumar-a-native-of-aniyaram)