---
title: "തലശേരിയിൽ  മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂർ സ്വദേശി  മരിച്ചു"
english_title: "Panoor native injured in wood mill accident in Thalassery dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/320245/panoor-native-injured-in-wood-mill-accident-in-thalassery-dies"
published_at: "2025-10-12T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebd7e42fc7a_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ  മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂർ സ്വദേശി  മരിച്ചു

> **Lead Summary:** പാനൂർ:തലശേരി റയിൽവേ സ്റ്റേഷന് സമീപത്തെ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂരിനടുത്ത് മൊകേരി കൂരാറ സ്വദേശി മരിച്ചു. കഴുങ്ങും വെള്ളി വട്ടക്കുനിയിൽ വാസു - വനജ ദമ്പതികളുടെ മകൻ പ്രവീൺ ആണ് മരിച്ചത്.

## Article Content

പാനൂർ:തലശേരി റയിൽവേ സ്റ്റേഷന് സമീപത്തെ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂരിനടുത്ത് മൊകേരി കൂരാറ സ്വദേശി മരിച്ചു. കഴുങ്ങും വെള്ളി വട്ടക്കുനിയിൽ വാസു - വനജ ദമ്പതികളുടെ മകൻ പ്രവീൺ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് മരമില്ലിലെ അപകടത്തിൽ പ്രവീണിന് ഗുരുതരമായി പരിക്കേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രജീഷ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/320245/panoor-native-injured-in-wood-mill-accident-in-thalassery-dies)