---
title: "ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; പാനൂരിൽ മുഖ്യമന്ത്രിക്കും, പൊലീസിനും എതിരെ അതിരൂക്ഷ മുദ്രാവാക്യം വിളികളുമായി യുഡിഎഫിൻ്റെ പ്രതിഷേധ പ്രകടനം"
english_title: "Police atrocities against Shafi Parambil; UDF protest in Panur, shouting slogans against the Chief Minister and the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319899/police-atrocities-against-shafi-parambil-udf-protest-in-panur-shouting-slogans-against-the-chief-minister-and-the-police"
published_at: "2025-10-10T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e947f796a96_Untitled-3_copy.jpg"
keywords: []
---

# ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; പാനൂരിൽ മുഖ്യമന്ത്രിക്കും, പൊലീസിനും എതിരെ അതിരൂക്ഷ മുദ്രാവാക്യം വിളികളുമായി യുഡിഎഫിൻ്റെ പ്രതിഷേധ പ്രകടനം

> **Lead Summary:** പാനൂർ : ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്ക് നേരെ പേരാമ്പ്രയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാനൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിരവധിയാളുകൾ അണിനിരന്ന പ്രതിഷേധ പ്രകടനത്തിൽ മുഖ്യമന്ത്രിക്കും, പൊലീസിനുമെതിരെ അതിരൂക്ഷ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്.

## Article Content

പാനൂർ : ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്ക് നേരെ പേരാമ്പ്രയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാനൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിരവധിയാളുകൾ അണിനിരന്ന പ്രതിഷേധ പ്രകടനത്തിൽ മുഖ്യമന്ത്രിക്കും, പൊലീസിനുമെതിരെ അതിരൂക്ഷ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്.

പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നേതാക്കളും, സ്ത്രീകളടക്കമുള്ള നിരവധി പ്രവർത്തകർ അണിചേർന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു, വി.സുരേന്ദ്രൻ, യു ഡി എഫ് ചെയർമാൻ പി.പി.എ സലാം, കെ.പി രാമചന്ദ്രൻ, പി കെ ഷാഹുൽ ഹമീദ്, കെ.രമേശൻ, സന്തോഷ് കണ്ണംവളളി, സി വി എ ജലീൽ, ഹരിദാസ് മൊകേരി, എം.ഗഫൂർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319899/police-atrocities-against-shafi-parambil-udf-protest-in-panur-shouting-slogans-against-the-chief-minister-and-the-police)