---
title: "പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് ;  ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, സംഘർഷം"
english_title: "Lathicharge during UDF-CPM demonstration in Perambra; MP Shafi Parambil injured, clashes break out"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319881/lathicharge-during-udf-cpm-demonstration-in-perambra-mp-shafi-parambil-injured-clashes-break-out"
published_at: "2025-10-10T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e92a3d89734_68e91df0e685a_shafu.jpg"
keywords: []
---

# പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് ;  ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, സംഘർഷം

> **Lead Summary:** പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്. പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്. പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319881/lathicharge-during-udf-cpm-demonstration-in-perambra-mp-shafi-parambil-injured-clashes-break-out)