---
title: "തളിപ്പറമ്പിലെ ഷോപ്പിംഗ് കോപ്ലക്സിലെ 112 മുറികളിൽ  101 ലും  നാശനഷ്ടം, 33 കടകളെ  തീ' വിഴുങ്ങി ; നഷ്ടം 50 കോടി രൂപ"
english_title: "101 out of 112 rooms in the shopping complex in Taliparamba were damaged, 33 shops were gutted in the fire; loss is Rs 50 crore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319873/101-out-of-112-rooms-in-the-shopping-complex-in-taliparamba-were-damaged-33-shops-were-gutted-in-the-fire-loss-is-rs-50-crore"
published_at: "2025-10-10T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9281a2aecb_Untitled-1_copy.jpg"
keywords: []
---

# തളിപ്പറമ്പിലെ ഷോപ്പിംഗ് കോപ്ലക്സിലെ 112 മുറികളിൽ  101 ലും  നാശനഷ്ടം, 33 കടകളെ  തീ' വിഴുങ്ങി ; നഷ്ടം 50 കോടി രൂപ

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പിനെ വിഴുങ്ങിയ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. വിശദമായ പരിശോധനയിൽ ഇതിൽ മാറ്റമുണ്ടാകാം.

## Article Content

കണ്ണൂർ : തളിപ്പറമ്പിനെ വിഴുങ്ങിയ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. വിശദമായ പരിശോധനയിൽ ഇതിൽ മാറ്റമുണ്ടാകാം.

ഇന്നലെ വൈകിട്ട് 5.10ഓടെയാണ് ദേശീയ പാതയിൽ കെ.വി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കടകളിൽ അഗ്നിബാധയുണ്ടായത്. മാക്സസ്ട്രോ ഫൂട്ട്‌വെയറിൻ്റെ നെയിം ബോർഡിലാണ് ആദ്യം തീ കാണപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ കോംപ്ലക്സിലെ ബഹുഭൂരിപക്ഷം കടകളിലേക്കും തീ പടരുകയായിരുന്നു.

112 മുറികളാണ് ഷോപ്പിംഗ് കോംപ്ലക്‌സിലുള്ളത്. അതിൽ 101 മുറികൾക്കും നാശനഷ്ട‌ം സംഭവിച്ചു. 101 മുറികളിലായി പ്രവർത്തിക്കുന്ന ക്കുന്ന 33 കടകൾക്കാണ് ഒന്നും അവശേഷി ക്കാത്തവിധം നാശനഷ്ടം സംഭവിച്ചത്. ഭൂരിപക്ഷം കടകൾക്കും തീപിടിത്തത്തെത്തുടർന്നാണ് നഷ്‌ടം സംഭവിച്ചത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് വെള്ളം ചീറ്റിച്ചത് ഒഴുകിയെത്തി ചിലകളിലെ സാധനങ്ങൾ മുഴുവൻ നശിക്കുകയായിരുന്നു.

ഗൃഹോപകരണ സാധനങ്ങൾ വിൽപ്പന നടത്തുന്ന ഷാലിമാർ സ്റ്റോറിനാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. ഷാലിമാർ സ്റ്റോറിന് ഗോഡൗണുകൾ ഉൾപ്പെടെ കോംപ്ലക്‌സിൽ 22 മുറികളാണുള്ളത്. അവ മുഴുവൻ അഗ്നിബാധയിൽ എരിഞ്ഞടങ്ങി. മാക്‌സ്ട്രോ ഫൂട്ട്‌വെയർ (നാല് - മുറി), ഫൺസിറ്റി ടോയ്സ് (രണ്ട് മുറി), മിൽമ ബൂത്ത്, വുമൻസ് ഗ്യാലറി, കളേഴ്‌സ് റെഡിമെയ്‌ഡ്, ടോപ്പ് വേൾഡ് റെഡിമെയ്‌ഡ്, മൊബൈൽ സോൺ, അൽഫ ഫൂട്ട്വെയർ, സൂറത്ത് ഗ്രോസറി സ്റ്റോർ, ടോപ്പ്വേൾഡ് (രണ്ട് മുറി), രാജധാനി സൂപ്പർ മാർക്കറ്റ് (ആറ് മുറി), ക്ലാസിക്ക് ഫാൻസി, മൊബൈൽ പാർക്ക്, ടോയി ഷോപ്പ് (അഞ്ച് മുറി), ടൂൾ ആന്റ് ബോൾട്ട് ഷോപ്പ്, ചിത്രപ്രഭ ജ്വല്ലറി, ദി റോക്ക്, സോപ്പ് കട, ബോയ്സോൺ (നാല് കട), സർഗചിത്ര സ്റ്റുഡിയോ, തയ്യൽ ബോയ്‌സോൺ ഷോപ്പ് (നാല് കട (രണ്ട് ഷോപ്പ്), അഞ്ജലി ബ്യൂട്ടി, റൊമാൻ്റിക് ലേഡീസ് ഇന്നർവെയർ, ജയഫാഷൻ ജ്വല്ല റി, കെ.വി.എം ടി സ്റ്റാൾ, ചൈനീസ് ഹോട്ടൽ, മുറി), ജാസ് ബോഡികെയർ, കോർണർവ്യൂ ഷോപ്പിന്റെ ഗോഡൗൺ, സാജ്‌മെഡിക്കൽസ് ഗോഡൗൺ തുടങ്ങിയ സ്ഥാപന ങ്ങളാണ് പൂർണമായും കത്തിനശിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319873/101-out-of-112-rooms-in-the-shopping-complex-in-taliparamba-were-damaged-33-shops-were-gutted-in-the-fire-loss-is-rs-50-crore)