---
title: "നാദാപുരത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 5 എഫ്.ഐ.ആർ ; പ്രതികൾ  രണ്ടാഴ്ചത്തേക്ക് റിമാൻ്റിൽ"
english_title: "5 FIRs registered in Nadapuram for allegedly raping 10th class student; Accused remanded for two weeks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319809/5-firs-registered-in-nadapuram-for-allegedly-raping-10th-class-student-accused-remanded-for-two-weeks"
published_at: "2025-10-10T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8d01f1f077_68e8ca1c94cce_vatakara_rapecase.jpg"
keywords: []
---

# നാദാപുരത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 5 എഫ്.ഐ.ആർ ; പ്രതികൾ  രണ്ടാഴ്ചത്തേക്ക് റിമാൻ്റിൽ

> **Lead Summary:** നാദാപുരത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത വടകര സ്വദേശിയകളെ റിമാന്റ് ചെയ്തു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രണ്ടാഴ്ചത്തേക്ക് അഞ്ച് യുവാക്കളെയും റിമാന്റ് ചെയ്തത്.

## Article Content

നാദാപുരത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത വടകര സ്വദേശിയകളെ റിമാന്റ് ചെയ്തു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രണ്ടാഴ്ചത്തേക്ക് അഞ്ച് യുവാക്കളെയും റിമാന്റ് ചെയ്തത്.

ഏറാമല പുത്തലത്ത് താഴെകുനി ആദിത്യൻ(19), വള്ള്യാട് പാറേമ്മൽ അരുൺ (19), കോട്ടപ്പള്ളി മഠത്തിൽ സായൂജ് (19), ആയഞ്ചേരി കൊട്ടോങ്ങിയിൽ സായൂജ്(20), ആയഞ്ചേരി തയ്യിൽ അനുനന്ദ് (18) എന്നിവരാണ് റിമാന്റിലായത്.

സിഐ ടി.എം.നിധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച യുവാക്കൾ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.

സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് തുടർച്ചയായി പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കൗൺസലിങ് നടത്തിയ ആൾ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതോടെ വടകര പൊലീസിൽ പരാതി അറിയിക്കുകയായിരുന്നു. പീഡനം നടന്നത് നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് നാദാപുരം പോലീസിന് കൈമാറുകയും പോക്‌സോ വകുപ്പ് അടക്കം ചുമത്തി കേസെടുക്കുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പോക്‌സോ നിയമപ്രകാരം അഞ്ച് എഫ്ഐആറാണ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319809/5-firs-registered-in-nadapuram-for-allegedly-raping-10th-class-student-accused-remanded-for-two-weeks)