---
title: "ശബരിമലയിലെ സ്വർണപ്പാളികൾ കവർച്ച ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധം ; കടവത്തൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധ ജ്വാല"
english_title: "Protest against the government's stance protecting those who looted the gold ornaments in Sabarimala; Congress protests in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319728/protest-against-the-governments-stance-protecting-those-who-looted-the-gold-ornaments-in-sabarimala-congress-protests-in-kadavathur"
published_at: "2025-10-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e898284623c_Untitled-3_copy.jpg"
keywords: []
---

# ശബരിമലയിലെ സ്വർണപ്പാളികൾ കവർച്ച ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധം ; കടവത്തൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധ ജ്വാല

> **Lead Summary:** കടവത്തൂർ: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കളവുചെയ്തവരെ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ കള്ളന്മാർക്ക് കൂട്ടുനിൽക്കുന്ന ദേവസ്വം ബോർഡും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

## Article Content

കടവത്തൂർ: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കളവുചെയ്തവരെ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ കള്ളന്മാർക്ക് കൂട്ടുനിൽക്കുന്ന ദേവസ്വം ബോർഡും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

കെപിസിസിയുടെ ആഹ്വാനപ്രകാരം തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടവന സജീവൻ അധ്യക്ഷത വഹിച്ചു. വി.പി. കുമാരൻ,സി എൻ പവിത്രൻ, എം പി ഉത്തമൻ,ഇ കെ ശശി, എ പി ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319728/protest-against-the-governments-stance-protecting-those-who-looted-the-gold-ornaments-in-sabarimala-congress-protests-in-kadavathur)