---
title: "മഞ്ഞോടിയിൽ പെൻഷൻ വിതരണം ചെയ്യാനെത്തിയാ കലക്ഷന്‍  ഏജന്റിന് തെരുവുനായയുടെ കടിയേറ്റു"
english_title: "A collection agent was bitten by a stray dog ​​while he was on his way to distribute pension in Manjodi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319684/a-collection-agent-was-bitten-by-a-stray-dog-while-he-was-on-his-way-to-distribute-pension-in-manjodi"
published_at: "2025-10-09T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7e4d311039_Untitled-2_copy.jpg"
keywords: []
---

# മഞ്ഞോടിയിൽ പെൻഷൻ വിതരണം ചെയ്യാനെത്തിയാ കലക്ഷന്‍  ഏജന്റിന് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** വാര്‍ധക്യ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനിടെകലക്ഷന്‍ ഏജന്റിന് തെരുവുനായയുടെ കടിയേറ്റു. തലശേരി റൂറല്‍ ബാങ്കിലെ പിഗ്മി ഏജന്റായ പാറാലിലെ വായനശാലയ്ക്ക് സമീപത്തെ താഴെവീട്ടില്‍ ബി. ഷിജിത്തിന് ആണ് കടിയേറ്റത്.

## Article Content

വാര്‍ധക്യ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനിടെകലക്ഷന്‍ ഏജന്റിന് തെരുവുനായയുടെ കടിയേറ്റു. തലശേരി റൂറല്‍ ബാങ്കിലെ പിഗ്മി ഏജന്റായ പാറാലിലെ വായനശാലയ്ക്ക് സമീപത്തെ താഴെവീട്ടില്‍ ബി. ഷിജിത്തിന് ആണ് കടിയേറ്റത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപത്ത് വച്ചാണ് സംഭവം. ഒരുവീട്ടിലേക്ക് വാര്‍ധക്യപെന്‍ഷന്‍ കൊടുക്കാന്‍ പോകവെ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു.

ഒരു നായ കാലിനാണ് ഷിജിത്തിനെ കടിച്ചത്. പരുക്കേറ്റ ഷിജിത്തിനെ പരിസരവാസികള്‍ ചേര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിലേക്കും മറ്റുമായി നിരവധിയാളുകള്‍ എത്തുന്ന മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319684/a-collection-agent-was-bitten-by-a-stray-dog-while-he-was-on-his-way-to-distribute-pension-in-manjodi)