---
title: "കണ്ണൂരിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി  വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം ;   നാല് യുവാക്കൾ അറസ്റ്റിൽ, വാഹനങ്ങളും പിടിച്ചെടുത്തു"
english_title: "An elderly man was brutally beaten up in Kannur for not giving way to his car; Four youths arrested, vehicles seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319614/an-elderly-man-was-brutally-beaten-up-in-kannur-for-not-giving-way-to-his-car-four-youths-arrested-vehicles-seized"
published_at: "2025-10-09T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e782b6cc06b_download_(2).jfif"
keywords: []
---

# കണ്ണൂരിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി  വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം ;   നാല് യുവാക്കൾ അറസ്റ്റിൽ, വാഹനങ്ങളും പിടിച്ചെടുത്തു

> **Lead Summary:** അഴീക്കലിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച നാലുപേർ അറസ്റ്റിൽ. അഴീക്കോട് സ്വദേശികളായ ജിഷ്ണു, അമിത്, ആദിത്, റിജിൻ രാജ് എന്നിവരാണ് പിടിയിലായത്. കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ക്രൂര മർദ്ദനം. കഴിഞ്ഞ ഞാറാഴ്ച്ച അഴീക്കൽ സ്വദേശിയായ 77 കാരൻ ബാലകൃഷ്ണന്റെ വീടിനടത്തുവച്ചാണ് ക്രൂര മർദ്ദനം ഉണ്ടായത്.

## Article Content

അഴീക്കലിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച നാലുപേർ അറസ്റ്റിൽ. അഴീക്കോട് സ്വദേശികളായ ജിഷ്ണു, അമിത്, ആദിത്, റിജിൻ രാജ് എന്നിവരാണ് പിടിയിലായത്. കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ക്രൂര മർദ്ദനം. കഴിഞ്ഞ ഞാറാഴ്ച്ച അഴീക്കൽ സ്വദേശിയായ 77 കാരൻ ബാലകൃഷ്ണന്റെ വീടിനടത്തുവച്ചാണ് ക്രൂര മർദ്ദനം ഉണ്ടായത്.

ബാലകൃഷ്ണൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ, യുവാക്കളെ വയോധികന്‍ അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കാറിൽ നിന്നിറങ്ങിയപ്പോൾ പിന്നാലെ അടിപൊട്ടി. വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണിപ്പെടുത്തി. മർദനമേൽക്കാതിരിക്കാൻ കടയിലേക്ക് കയറിയപ്പോൾ കടയിൽ കയറിയും മർദ്ദനം.

പിന്നാലെ നാട്ടുകാർ ഇടപെട്ട് യുവാക്കളെ പിടിച്ചുമാറ്റി. ഇതിനിടെ ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. തിങ്കളാഴ്ച്ച രാത്രി ബാലകൃഷ്ണൻ വളപട്ടണം പോലീസിൽ പരാതി നൽകി. വിവിധ സ്ഥലങ്ങളിൽ നിന്ന് നാല് പേരും പിടിയിലായി. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319614/an-elderly-man-was-brutally-beaten-up-in-kannur-for-not-giving-way-to-his-car-four-youths-arrested-vehicles-seized)