---
title: "പാട്യത്തെ  സ്ഫോടനം ജനങ്ങൾക്കിടയിൽ  ആശങ്കയുണ്ടാക്കാനെന്ന് പൊലീസ് ; അന്വേഷണം ഊർജിതം"
english_title: "Police say Patiyam blast was intended to create panic among the people; investigation intensifies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319528/police-say-patiyam-blast-was-intended-to-create-panic-among-the-people-investigation-intensifies"
published_at: "2025-10-09T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e748b423f08_Untitled-2_copy.jpg"
keywords: []
---

# പാട്യത്തെ  സ്ഫോടനം ജനങ്ങൾക്കിടയിൽ  ആശങ്കയുണ്ടാക്കാനെന്ന് പൊലീസ് ; അന്വേഷണം ഊർജിതം

> **Lead Summary:** പാനൂർ : മൗവ്വഞ്ചേരി പീടികയിൽ പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഥാടനത്തിൽ 1 റോഡിലെ ടാർ ഇളകിത്തെറിച്ചു. രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു.

## Article Content

പാനൂർ : മൗവ്വഞ്ചേരി പീടികയിൽ പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഥാടനത്തിൽ 1 റോഡിലെ ടാർ ഇളകിത്തെറിച്ചു. രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു.

ഇന്ന് പുലർച്ചെ 12.10ഓടെയാണ് സ്‌ഫോടനം നടന്നത്. ആളുകൾക്കിടയിൽ ആശങ്കയു ണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടനം എന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. കതിരൂർ പൊലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. യുവാക്കളാണ് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319528/police-say-patiyam-blast-was-intended-to-create-panic-among-the-people-investigation-intensifies)