---
title: "പാട്യത്ത് നടുറോഡിൽ  സ്‌ഫോടനം ; രണ്ട് വീടുകൾക്കും  കേട്പാട്"
english_title: "Explosion in the middle of the road in Patiyam; Two houses damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319519/explosion-in-the-middle-of-the-road-in-patiyam-two-houses-damaged"
published_at: "2025-10-09T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e740ecf2fe6_Untitled-1_copy.jpg"
keywords: []
---

# പാട്യത്ത് നടുറോഡിൽ  സ്‌ഫോടനം ; രണ്ട് വീടുകൾക്കും  കേട്പാട്

> **Lead Summary:** പാട്യം: പാട്യത്ത് നടുറോഡിൽ സ്‌ഫോടനം പാട്യം പത്തായക്കുന്ന് 'മൗവഞ്ചേരി പീടികയിലാണ് രാത്രി 12.10 ഓടെ ഉഗ്ര സ്ഫോടനമുണ്ടായത്.റോഡിലെ ടാറിംഗ് ഇളകി തെറിച്ചു. സമീപത്തെ 2 വീടുകൾക്കും കേടുപാടുണ്ടായി.

## Article Content

പാട്യം: പാട്യത്ത് നടുറോഡിൽ സ്‌ഫോടനം പാട്യം പത്തായക്കുന്ന് 'മൗവഞ്ചേരി പീടികയിലാണ് രാത്രി 12.10 ഓടെ ഉഗ്ര സ്ഫോടനമുണ്ടായത്.റോഡിലെ ടാറിംഗ് ഇളകി തെറിച്ചു. സമീപത്തെ 2 വീടുകൾക്കും കേടുപാടുണ്ടായി.

ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടനം എന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. കതിരൂർ പൊലീസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.  സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319519/explosion-in-the-middle-of-the-road-in-patiyam-two-houses-damaged)