---
title: "മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക്  21 പേർക്ക് ; മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ ഓട്ടം നിർത്തുമെന്ന് ബസ് ജീവനക്കാർ "
english_title: "21 injured in bus collision in Manjodi; Bus employees say they will stop running if trees are not cut"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319431/21-injured-in-bus-collision-in-manjodi-bus-employees-say-they-will-stop-running-if-trees-are-not-cut"
published_at: "2025-10-08T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e63771d26fd_Untitled-1_copy.jpg"
keywords: []
---

# മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക്  21 പേർക്ക് ; മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ ഓട്ടം നിർത്തുമെന്ന് ബസ് ജീവനക്കാർ 

> **Lead Summary:** പാനൂർ :മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് 21 പേർക്ക് ബുധനാഴ്ച രാവിലെ 10.20 നായിരുന്നു അപകടം.തലശേരി കോപ്പാലം റൂട്ടിൽ മഞ്ഞോടിക്കടുത്ത് ടീച്ചേഴ്സ് സ്റ്റോപ്പിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു.

## Article Content

പാനൂർ :മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് 21 പേർക്ക് ബുധനാഴ്ച രാവിലെ 10.20 നായിരുന്നു അപകടം.തലശേരി കോപ്പാലം റൂട്ടിൽ മഞ്ഞോടിക്കടുത്ത് ടീച്ചേഴ്സ് സ്റ്റോപ്പിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു.

ചമ്പാടേക്ക് പോകുകയായിരുന്ന KL 58 AC 4654 നമ്പർ പാട്യം ജനകീയം ബസും തലശേരിയിലേക്ക് വരികയായിരുന്ന KL 58 S 4544 നമ്പർ എ.ബി.ടി അമേയ ബസുമാണ് കൂട്ടിയിടിച്ചത്.

മുന്നിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ വെട്ടിച്ചതിനെ തുടർന്ന് പാട്യം ജനകീയം ബസ് നിർത്തിയപ്പോൾ മുന്നിൽ നിന്നും വന്ന എ.ബി.ടി ബസ്സിടിക്കുകയായിരുന്നു. റോഡിനിരുവശവും മരങ്ങളുടെ ശിഖിരങ്ങളുണ്ടായിരുന്നതിനാൽ എ.ബി.ടി ബസ് ഡ്രൈവർക്ക് വെട്ടിക്കാനാകാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കമ്പികളിലിടിച്ചും മറ്റുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവർക്ക് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സ നൽകി.

ബിന്ദു ചമ്പാട് (52), അക്ഷയ പുത്തൂർ (27), ജിതേഷ് തോട്ടുമ്മൽ (56), രാഘവൻ തലശ്ശേരി (60),ഷൈജു എലാങ്കോട് (46),

അക്ഷയ് കുന്നോത്തുപറമ്പ് (26), സ്വപ്ന, തിരുവങ്ങാട് (28), ഫസൽ പൊന്ന്യം (56),

 നിദചമ്പാട് (24),മോഹൻദാസ് കുട്ടിമാക്കൂൽ (77 ),അബ്ദു ചമ്പാട് (62) ,വനജ പന്തക്കൽ (72), അനീഷ് പത്തായക്കുന്ന് (34),

നിർമല വെള്ളച്ചാൽ (62),ശാന്ത ശങ്കരനെല്ലൂർ (65), ചന്ദ്രൻ ചെറുവാഞ്ചേരി (56), സൂര്യ കടവത്തൂർ (28), അഭിലാഷ് കുട്ടിമാക്കൂൽ (40),

കൗസല്യ ചോറോട് (62),അനിത പത്തായക്കുന്ന് (58), മാലതി തലശ്ശേരി (65) എന്നിവർക്കാണ് പരിക്കേറ്റത്. റോഡിനിരുവശത്തുമുള്ള മരങ്ങൾ മുറിച്ചുമാറ്റാത്തതിൽ പ്രതിഷേധം ഇതോടെ ശക്തമായി. ബസോട്ടം നിർത്തിവച്ച് പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് ബസ് ജീവനക്കാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319431/21-injured-in-bus-collision-in-manjodi-bus-employees-say-they-will-stop-running-if-trees-are-not-cut)