---
title: "ന്യൂമാഹി ഇരട്ടക്കൊലപാതകകേസില്‍ വിധിപറയാനിരിക്കെ കോടതി വളപ്പില്‍ പ്രകടനമോ, മുദ്രാവാക്യം വിളികളോ പാടില്ലെന്ന് കോടതി."
english_title: "The court has said that there should be no demonstrations or sloganeering in the court premises as the verdict in the New Mahe double murder case is about to be pronounced."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319350/the-court-has-said-that-there-should-be-no-demonstrations-or-sloganeering-in-the-court-premises-as-the-verdict-in-the-new-mahe-double-murder-case-is-about-to-be-pronounced"
published_at: "2025-10-08T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5f58763e3a_Untitled-4_copy.jpg"
keywords: []
---

# ന്യൂമാഹി ഇരട്ടക്കൊലപാതകകേസില്‍ വിധിപറയാനിരിക്കെ കോടതി വളപ്പില്‍ പ്രകടനമോ, മുദ്രാവാക്യം വിളികളോ പാടില്ലെന്ന് കോടതി.

> **Lead Summary:** കോടതി വിധികളുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും കോടതി കോമ്പൗണ്ടിനുള്ളില്‍ പ്രകടനമോ മുദ്രാവാക്യങ്ങളോ നടത്താന്‍ പാടില്ലെന്ന് കേസുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെ ഹാജരായ അഭിഭാഷകര്‍ക്ക് മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് റൂബി കെ ജോസ് നിര്‍ദ്ദേശം നല്‍കി.

## Article Content

കോടതി വിധികളുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും കോടതി കോമ്പൗണ്ടിനുള്ളില്‍ പ്രകടനമോ മുദ്രാവാക്യങ്ങളോ നടത്താന്‍ പാടില്ലെന്ന് കേസുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെ ഹാജരായ അഭിഭാഷകര്‍ക്ക് മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് റൂബി കെ ജോസ് നിര്‍ദ്ദേശം നല്‍കി.

നേരത്തെ ഇത്തരം സംഭവം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. പ്രകടനവും മുദ്രാവാക്യം വിളികളും മറ്റ് കോടതികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319350/the-court-has-said-that-there-should-be-no-demonstrations-or-sloganeering-in-the-court-premises-as-the-verdict-in-the-new-mahe-double-murder-case-is-about-to-be-pronounced)