---
title: "ന്യൂ മാഹിയിൽ രേഖകളില്ലാതെ ബസിൽ കടത്തിയ  14 ലക്ഷം എക്സൈസ് സംഘം  പിടികൂടി ; കണ്ണൂർ സ്വദേശി അറസ്റ്റിൽ"
english_title: "Excise team seizes Rs 14 lakh smuggled in bus without documents in New Mahe; Kannur native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319282/excise-team-seizes-rs-14-lakh-smuggled-in-bus-without-documents-in-new-mahe-kannur-native-arrested"
published_at: "2025-10-07T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5206c07abe_Untitled-1_copy.jpg"
keywords: []
---

# ന്യൂ മാഹിയിൽ രേഖകളില്ലാതെ ബസിൽ കടത്തിയ  14 ലക്ഷം എക്സൈസ് സംഘം  പിടികൂടി ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ന്യൂ മാഹി:മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന 14 ലക്ഷം രൂപ ന്യൂ മാഹിയിൽ എക്സൈസ് സംഘം പിടികൂടി.എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജും സംഘവും മാഹി ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തവെ കോഴിക്കോട്- കണ്ണൂർ റൂട്ടിൽ ഓടുന്ന KL 13 BA 3321 നമ്പർ വിൻവേ ബസ്സിൽ നിന്നാണ് പണം പിടികൂടിയത്.

## Article Content

ന്യൂ മാഹി:മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന 14 ലക്ഷം രൂപ ന്യൂ മാഹിയിൽ എക്സൈസ് സംഘം പിടികൂടി.എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജും സംഘവും മാഹി ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തവെ കോഴിക്കോട്- കണ്ണൂർ റൂട്ടിൽ ഓടുന്ന KL 13 BA 3321 നമ്പർ വിൻവേ ബസ്സിൽ നിന്നാണ് പണം പിടികൂടിയത്.

പണം കടത്തിയതിന് കണ്ണൂർ സിറ്റിയിൽ എം.കെ ഹൗസിൽ റിയാസിനെ (40) പിടികൂടി. പ്രതിയെയും കണ്ടെടുത്ത രൂപയും തുടർ നടപടികൾക്കായി ന്യൂ മാഹി പൊലീസിന് കൈമാറി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി. ആർ. സജീവ്,

സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, വി.സിനോജ്, പി.ആദർശ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319282/excise-team-seizes-rs-14-lakh-smuggled-in-bus-without-documents-in-new-mahe-kannur-native-arrested)