---
title: "ഡി വൈ എഫ് ഐ ചമ്പാട് മേഖലാ സമ്മേളനം ഷിബുലാൽ നഗറിൽ നടന്നു ; പി.പി നിഷൻ (പ്രസി.), വി.കെ അമൽറാം (സെക്ര.), ജിഷ്ണു ഹരിദാസ് (ട്രഷ.)"
english_title: "DYFI Chambad regional conference was held in Shibulal Nagar; P.P. Nishan (Pres.), V.K. Amalram (Secretary), Jishnu Haridas (Treasurer.)"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319159/dyfi-chambad-regional-conference-was-held-in-shibulal-nagar-pp-nishan-pres-vk-amalram-secretary-jishnu-haridas-treasurer"
published_at: "2025-10-07T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4a256f063d_Untitled-1_copy.jpg"
keywords: []
---

# ഡി വൈ എഫ് ഐ ചമ്പാട് മേഖലാ സമ്മേളനം ഷിബുലാൽ നഗറിൽ നടന്നു ; പി.പി നിഷൻ (പ്രസി.), വി.കെ അമൽറാം (സെക്ര.), ജിഷ്ണു ഹരിദാസ് (ട്രഷ.)

> **Lead Summary:** ** പാനൂർ : **കുന്നുമ്മൽ യു.പി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.രനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. നിഷൻ അധ്യക്ഷനായി. ഹെന്ന കെ. ദേവ്, കെ.കെ. ജിൻഷ എന്നിവർ പ്രസിഡിയം നിയന്ത്രിച്ചു.

## Article Content

** പാനൂർ : **കുന്നുമ്മൽ യു.പി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.രനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. നിഷൻ അധ്യക്ഷനായി. ഹെന്ന കെ. ദേവ്, കെ.കെ. ജിൻഷ എന്നിവർ പ്രസിഡിയം നിയന്ത്രിച്ചു.

സി.കെ അനുഗ്രഹ രക്തസാക്ഷി പ്രമേയവും, എസ്.ഡി അനവദ്യ അനുശോചന പ്രമേയവും, മേഖലാ സെക്രട്ടറി അമൽ റാം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സംഘാടക സമിതി ചെയർമാൻ സി.കെ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. 19 യൂണിറ്റിൽ നിന്നായി 150 പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡൻ്റായി പി.പി നിഷനെയും, സെക്രട്ടറിയായി വി.കെ അമൽറാം, ട്രഷററായി ജിഷ്ണു ഹരിദാസിനെയും തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319159/dyfi-chambad-regional-conference-was-held-in-shibulal-nagar-pp-nishan-pres-vk-amalram-secretary-jishnu-haridas-treasurer)