---
title: "പാനൂരിനടുത്ത് കണ്ണംവള്ളിയിൽ നൂറുദ്ദീൻ പഠന ഗവേഷണ കേന്ദ്രത്തിനെതിരെ സിപിഎം അതിക്രമം ; കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ നിരാഹാര സമരം നടത്തി"
english_title: "CPM atrocities against Nuruddin Study and Research Center in Kannamvally near Panur; Congress booth committees stage hunger strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319076/cpm-atrocities-against-nuruddin-study-and-research-center-in-kannamvally-near-panur-congress-booth-committees-stage-hunger-strike"
published_at: "2025-10-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3932d449ec_Untitled-4_copy.jpg"
keywords: []
---

# പാനൂരിനടുത്ത് കണ്ണംവള്ളിയിൽ നൂറുദ്ദീൻ പഠന ഗവേഷണ കേന്ദ്രത്തിനെതിരെ സിപിഎം അതിക്രമം ; കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ നിരാഹാര സമരം നടത്തി

> **Lead Summary:** കണ്ണംവെള്ളി നൂറുദ്ധീൻ സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നെയിം ബോർഡ് എടുത്തുകൊണ്ട് പോവുകയും, കോൺഗ്രസ് പതാകകൾ നശിപ്പിക്കുകയും ചെയ്ത സി. പി.എം നടപടിയിൽ പ്രതിഷേധിച്ച് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണംവെളളിയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ഉപവസിച്ചു .

## Article Content

കണ്ണംവെള്ളി നൂറുദ്ധീൻ സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നെയിം ബോർഡ് എടുത്തുകൊണ്ട് പോവുകയും, കോൺഗ്രസ് പതാകകൾ നശിപ്പിക്കുകയും ചെയ്ത സി. പി.എം നടപടിയിൽ പ്രതിഷേധിച്ച് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണംവെളളിയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ഉപവസിച്ചു .

ഉപവാസസമരം കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി സന്തോഷ് കണ്ണംവെളളി മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡൻ്റ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കണ്ടോത്ത് ഗോപി , ഹരിദാസ് മൊകേരി, കെ.രമേശൻ,തേജസ് മുകുന്ദ്, കെ.പി.പ്രമീഷ്, രാജിത്ത് എ. കെ.എന്നിവർ പ്രസംഗിച്ചു. രാജൻ കല്ലുമ്മൽ , മനോജ് കുമാർ എൻ, കാർത്തികേയൻ വി പി, ടി. ഷിജു കുമാർ,സെൽമ ഷനോജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319076/cpm-atrocities-against-nuruddin-study-and-research-center-in-kannamvally-near-panur-congress-booth-committees-stage-hunger-strike)