---
title: "കണ്ണൂർ കണിച്ചാറിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം ; ബസ് കസ്റ്റഡിയിലെടുത്ത് കേളകം പൊലീസ്"
english_title: "Pedestrian dies tragically after being hit by private bus in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319070/pedestrian-dies-tragically-after-being-hit-by-private-bus-in-kannur"
published_at: "2025-10-06T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e38c95d51a2_68e388f0edf1b_tyt.jpg"
keywords: []
---

# കണ്ണൂർ കണിച്ചാറിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം ; ബസ് കസ്റ്റഡിയിലെടുത്ത് കേളകം പൊലീസ്

> **Lead Summary:** കണ്ണൂർ കണിച്ചാറിൽ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ ആണ് മരിച്ചത്‌. ഇന്ന് രാവിലെ 9 മണിയോടെ തലശ്ശേരി -കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചായിരുന്നു അപകടം.

## Article Content

കണ്ണൂർ കണിച്ചാറിൽ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ ആണ് മരിച്ചത്‌. ഇന്ന് രാവിലെ 9 മണിയോടെ തലശ്ശേരി -കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചായിരുന്നു അപകടം.

ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കൈമനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ബസ് കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319070/pedestrian-dies-tragically-after-being-hit-by-private-bus-in-kannur)