---
title: "'കത്തിക്ക് വരഞ്ഞു തീർക്കും', ചൊക്ലിയിൽ പൊലീസിനെതിരെ സിപിഎമ്മിൻ്റെ കൊലവിളി ;  ലോക്കൽ സെക്രട്ടറിയടക്കം 20 പേർക്കെതിരെ കേസ്"
english_title: " CPM's murderous cry against police in Chokli; Case filed against 20 people including local secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318968/cpms-murderous-cry-against-police-in-chokli-case-filed-against-20-people-including-local-secretary"
published_at: "2025-10-06T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e34a44cb499_police.1697912334.jpg"
keywords: []
---

# 'കത്തിക്ക് വരഞ്ഞു തീർക്കും', ചൊക്ലിയിൽ പൊലീസിനെതിരെ സിപിഎമ്മിൻ്റെ കൊലവിളി ;  ലോക്കൽ സെക്രട്ടറിയടക്കം 20 പേർക്കെതിരെ കേസ്

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ഭീഷണിയും കൈയ്യേറ്റവും.

## Article Content

ചൊക്ലി: ചൊക്ലിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ഭീഷണിയും കൈയ്യേറ്റവും.

ചൊക്ലി മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിനടുത്തായി റോഡിൽ സ്ഥാപിച്ച ആർ.എസ്.എസ് - സിപിഎം പ്രവർത്തകർ നാട്ടിയ കൊടിതോരണങ്ങൾ സംഘർഷത്തിന് കാരണമായേക്കാം എന്നതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യാൻ ചൊക്ലി എസ്.ഐ ആർ.രാകേഷും സംഘവും എത്തിയത്.

കൊടിതോരണങ്ങൾ രാഷ്ട്രീയ ഭേദമന്യേ നീക്കം ചെയ്യുമ്പോഴാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി പൊലീസിന് നേരെ തിരിഞ്ഞത്. അസഭ്യം പറയുകയും, നിന്നെപ്പോലത്തെയവനെയൊക്കെ ചൊക്ലി സ്റ്റേഷനിൽ നിർത്തില്ലെന്നും, കത്തിക്ക് വരഞ്ഞു തീർക്കുമെന്നും മറ്റും ഭീഷണി മുഴക്കിയ സംഘം പൊലീസുകാരെ കൈയ്യേറ്റം ചെയ്ത് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി ടി.ജയേഷ്, ഷിനോജ്, കിരൺ കരുണാകരൻ, നവാസ്, വിജേഷ്, ജിബിൻ, റിനീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത 189(2), 191 (2),192, 121 (1), 296 (a), 351, 190 വകുപ്പുകൾ ചുമത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318968/cpms-murderous-cry-against-police-in-chokli-case-filed-against-20-people-including-local-secretary)