---
title: "അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ഉൾപ്പടെ  12 ജില്ലകളിൽ മഴ കനക്കുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്"
english_title: "The Central Meteorological Department has announced that 12 districts including Kannur will receive heavy rain in the next 3 hours."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318748/the-central-meteorological-department-has-announced-that-12-districts-including-kannur-will-receive-heavy-rain-in-the-next-3-hours"
published_at: "2025-10-04T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e10e357e4dc_1739230-extreme-rainfall.jpg"
keywords: []
---

# അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ഉൾപ്പടെ  12 ജില്ലകളിൽ മഴ കനക്കുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

> **Lead Summary:** സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318748/the-central-meteorological-department-has-announced-that-12-districts-including-kannur-will-receive-heavy-rain-in-the-next-3-hours)