---
title: "പാനൂരിനടുത്ത് കടവത്തൂരിൽ ഭീതി പരത്തി തെരുവുനായകൾ ;  6 വയസുകാരൻ  രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Stray dogs spread terror in Kadavathur near Panur; 6-year-old boy barely escapes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318714/stray-dogs-spread-terror-in-kadavathur-near-panur-6-year-old-boy-barely-escapes"
published_at: "2025-10-04T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0ea1c6f6da_Untitled-3_copy.jpg"
keywords: []
---

# പാനൂരിനടുത്ത് കടവത്തൂരിൽ ഭീതി പരത്തി തെരുവുനായകൾ ;  6 വയസുകാരൻ  രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** കടവത്തൂർ: കടവത്തൂർ പനങ്ങാട്ട് കുനിയിൽ വീടിന് മുന്നിൽ വച്ചാണ് തെരുവു നായ അക്രമണത്തിൽ നിന്ന് യു.കെ.ജി വിദ്യാർത്ഥി തലനാരിഴക്ക് രക്ഷപെട്ടത്.

## Article Content

കടവത്തൂർ: കടവത്തൂർ പനങ്ങാട്ട് കുനിയിൽ വീടിന് മുന്നിൽ വച്ചാണ് തെരുവു നായ അക്രമണത്തിൽ നിന്ന് യു.കെ.ജി വിദ്യാർത്ഥി തലനാരിഴക്ക് രക്ഷപെട്ടത്.

സൈക്കിളുമായി വീടിന് മുന്നിലെ റോഡിലേക്കിറങ്ങിയപ്പോൾ തെരുവുനായ അക്രമിക്കാൻ പിന്നാലെ ഓടുകയായിരുന്നു. സൈക്കിൾ ഉപേക്ഷിച്ച് വിദ്യാർത്ഥി വീട്ടിലേക്ക് ഓടികയറിയാണ് രക്ഷപെട്ടത്. കടവത്തൂരിലെ ഷൗക്കത്തലി - സുമയ്യ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാസിമാണ് രക്ഷപ്പെട്ടത്.

പെരിങ്ങത്തൂർ മൗണ്ട് ഗൈഡിലെ യു.കെ.ജി വിദ്യാർത്ഥിയാണ് ഹാസിം. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും സ്കൂളുകളിലേക്കടക്കം വിദ്യാർത്ഥികളെ അയക്കാൻ ഭയമാണെന്നും പ്രദേശത്തുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318714/stray-dogs-spread-terror-in-kadavathur-near-panur-6-year-old-boy-barely-escapes)