---
title: "പാനൂരിൽ ഒരൊന്നൊന്നര ലേലം വിളി ; വാശി കയറിയപ്പോൾ പൂവൻ കോഴി 'സ്റ്റാറായി', വില 41,000..!"
english_title: "One and a half auction in Panur; When the excitement increased, the rooster became a 'star', priced at 41,000..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318679/one-and-a-half-auction-in-panur-when-the-excitement-increased-the-rooster-became-a-star-priced-at-41000"
published_at: "2025-10-04T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0cc9c02e20_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ ഒരൊന്നൊന്നര ലേലം വിളി ; വാശി കയറിയപ്പോൾ പൂവൻ കോഴി 'സ്റ്റാറായി', വില 41,000..!

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് ചെണ്ടയാടാണ് ലേലം വിളി ആവേശത്താൽ സർവ സീമകളും ലംഘിച്ചത്.ചെണ്ടയാട് കുനുമ്മൽ കല്ലറക്കൽ ജുമാ മസ്ജിദിൽ ജീലാനി അനുസമരണത്തിൻ്റെ ഭാഗമായി നടന്ന ലേലം വിളിയിലാണ് പൂവൻകോഴി താരമായത്.

## Article Content

പാനൂർ : പാനൂരിനടുത്ത് ചെണ്ടയാടാണ് ലേലം വിളി ആവേശത്താൽ സർവ സീമകളും ലംഘിച്ചത്.ചെണ്ടയാട് കുനുമ്മൽ കല്ലറക്കൽ ജുമാ മസ്ജിദിൽ ജീലാനി അനുസമരണത്തിൻ്റെ ഭാഗമായി നടന്ന ലേലം വിളിയിലാണ് പൂവൻകോഴി താരമായത്.

500 രൂപയിൽ തുടങ്ങിയ ലേലം പതിയെ തുടങ്ങി പിന്നീട് വാശിയേറി 41000ൽ എത്തിയത്. പള്ളികമ്മിറ്റി മുൻ പ്രസിഡണ്ട് പി.സി ഖാദർ ഹാജിയാണ് പൂവൻകോഴി പള്ളിയിലേക്ക് സംഭാവന നൽകിയത്.

പള്ളി അങ്കണത്തിൽ ജീലാനി അനുസ്മരണത്തിൻ്റെ ഭാഗമായി നടന്ന അന്നദാനത്തിനിടെയായിരുന്നു ലേലം വിളി. വാശിയേറിയ ലേലത്തിൽ ചെണ്ടയാട് കുനുമ്മലിലെ വി.പി മുക്ക് കളിക്കൂട്ടുകാർ വാട്ട്സപ് കൂട്ടായ്മയാണ് 41000 രൂപയുടെ പൂവൻകോഴി സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318679/one-and-a-half-auction-in-panur-when-the-excitement-increased-the-rooster-became-a-star-priced-at-41000)