---
title: "കണ്ണൂരിൽ കഴിഞ്ഞ ദിവസം കമ്പവലിക്കിടെ കുഴഞ്ഞ് വീണ് മരിച്ച ഡിവൈഎഫ്ഐ നേതാവിൻ്റെ വീട്ടിൽ സാന്ത്വനവുമായി ചാണ്ടി ഉമ്മൻ എം എൽ എ"
english_title: "Chandy Oommen MLA offers condolences at the house of the DYFI leader who collapsed and died during the earthquake in Kannur the other day."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318599/chandy-oommen-mla-offers-condolences-at-the-house-of-the-dyfi-leader-who-collapsed-and-died-during-the-earthquake-in-kannur-the-other-day"
published_at: "2025-10-03T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dffe2dc7cfa_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ കഴിഞ്ഞ ദിവസം കമ്പവലിക്കിടെ കുഴഞ്ഞ് വീണ് മരിച്ച ഡിവൈഎഫ്ഐ നേതാവിൻ്റെ വീട്ടിൽ സാന്ത്വനവുമായി ചാണ്ടി ഉമ്മൻ എം എൽ എ

> **Lead Summary:** കഴിഞ്ഞദിവസം കമ്പവലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ഡി. വൈ.എഫ്.ഐ നേതാവിൻ്റെ വീട്ടിൽ ചാണ്ടി ഉമ്മൻ എം.എൽ.എ സന്ദർശനം നടത്തി. ഡി.വൈ.എഫ്.ഐ തിരുവട്ടൂർ മേഖല സെക്രട്ടറി മേനചൂർ മീശമുക്കിലെ രതീഷിൻ്റെ വീട്ടിലാണ് എം.എൽ.എ എത്തിയത്.

## Article Content

കഴിഞ്ഞദിവസം കമ്പവലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ഡി. വൈ.എഫ്.ഐ നേതാവിൻ്റെ വീട്ടിൽ ചാണ്ടി ഉമ്മൻ എം.എൽ.എ സന്ദർശനം നടത്തി. ഡി.വൈ.എഫ്.ഐ തിരുവട്ടൂർ മേഖല സെക്രട്ടറി മേനചൂർ മീശമുക്കിലെ രതീഷിൻ്റെ വീട്ടിലാണ് എം.എൽ.എ എത്തിയത്.

പാച്ചേനി പ്രിയദർശിനി സ്‌മാരക വായനശാലയുടെ സതീശൻ പാച്ചേനി സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ. ഇതിനിടെയാണ് പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവിൻ്റെ മരണം സംബന്ധിച്ച് കൂടെയുള്ളവരിൽ നിന്ന് അദേഹം അറിഞ്ഞത്. തുടർന്ന് വീട് സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ എം.എൽ.എ രതീഷിന്റെ പിതാവിനെയും മക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.

മുൻ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെയും, മാതാവി ന്റെയും വീട്ടിലും എം.എൽ.എ സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318599/chandy-oommen-mla-offers-condolences-at-the-house-of-the-dyfi-leader-who-collapsed-and-died-during-the-earthquake-in-kannur-the-other-day)