---
title: "മോന്താലിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ജുമാ മസ്ജിദിൽ മോഷണത്തിനെത്തിയ മോഷ്ടാവിൻ്റെ ദൃശ്യം  സി സി ടീവിയിൽ"
english_title: "Thief disturbs Montal's sleep; CCTV footage of thief who came to rob Juma Masjid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318592/thief-disturbs-montals-sleep-cctv-footage-of-thief-who-came-to-rob-juma-masjid"
published_at: "2025-10-03T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dff7cdeeea4_Untitled-1_copy.jpg"
keywords: []
---

# മോന്താലിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ജുമാ മസ്ജിദിൽ മോഷണത്തിനെത്തിയ മോഷ്ടാവിൻ്റെ ദൃശ്യം  സി സി ടീവിയിൽ

> **Lead Summary:** മോന്താൽ ജുമാ മസ്ജിദിൽ കഴിഞ്ഞ ദിവസം രാത്രി 1:30ന് മോഷണ ശ്രമം നടന്നു. അതിക്രമിച്ച് പള്ളിയുടെ കോമ്പോണ്ടിലെത്തിയ മോഷ്ടാവ് മഖാമിന്റെ പരിസരത്ത് വരികയും മഖാമിന്റെ നേർച്ചപെട്ടിയുടെ പൂട്ട് തകർക്കാൻ ശ്രമിക്കുകയും ചെയ്തു, ഈ ശ്രമം ആദ്യ ഘട്ടത്തിൽ വിഫലമായതോടെ പള്ളിയുടെ അകത്തേക്ക് കടന്ന് മോഷണം നടത്താനായി പിന്നീട് നീക്കം.

## Article Content

മോന്താൽ ജുമാ മസ്ജിദിൽ കഴിഞ്ഞ ദിവസം രാത്രി 1:30ന് മോഷണ ശ്രമം നടന്നു. അതിക്രമിച്ച് പള്ളിയുടെ കോമ്പോണ്ടിലെത്തിയ മോഷ്ടാവ് മഖാമിന്റെ പരിസരത്ത് വരികയും മഖാമിന്റെ നേർച്ചപെട്ടിയുടെ പൂട്ട് തകർക്കാൻ ശ്രമിക്കുകയും ചെയ്തു, ഈ ശ്രമം ആദ്യ ഘട്ടത്തിൽ വിഫലമായതോടെ പള്ളിയുടെ അകത്തേക്ക് കടന്ന് മോഷണം നടത്താനായി പിന്നീട് നീക്കം.

ഈ സമയത്ത് ശബ്ദം കേട്ടുണർന്ന പള്ളിയിലെ ഉസ്താദ് മോഷ്ടാവിനെ കണ്ടു എന്ന് മനസിലാക്കിയ മോഷ്ടാവ് തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറി രക്ഷപെടുകയായിരുന്നു.മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി സി ടീവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പള്ളി കമ്മിറ്റി ചൊക്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318592/thief-disturbs-montals-sleep-cctv-footage-of-thief-who-came-to-rob-juma-masjid)