---
title: "കോപ്പാലം - പാനൂർ റൂട്ടിൽ വാഹന യാത്രികർ ശ്രദ്ധിക്കുക ; മീത്തലെ ചമ്പാട് മുതൽ മാക്കുനി വരെ റോഡിൽ ഓയിൽ മറിഞ്ഞു, ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നു."
english_title: "Motorists on the Kopalam-Panoor route should be careful; oil has spilled on the road from Chambad to Makkuni in Meethale, causing two-wheelers to skid."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318543/motorists-on-the-kopalam-panoor-route-should-be-careful-oil-has-spilled-on-the-road-from-chambad-to-makkuni-in-meethale-causing-two-wheelers-to-skid"
published_at: "2025-10-03T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfab0c34022_Untitled-1_copy.jpg"
keywords: []
---

# കോപ്പാലം - പാനൂർ റൂട്ടിൽ വാഹന യാത്രികർ ശ്രദ്ധിക്കുക ; മീത്തലെ ചമ്പാട് മുതൽ മാക്കുനി വരെ റോഡിൽ ഓയിൽ മറിഞ്ഞു, ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നു.

> **Lead Summary:** പാനൂർ:കോപ്പാലം - പാനൂർ റൂട്ടിൽ മീത്തലെ ചമ്പാട് മുതൽ മാക്കുനി വരെ റോഡിൽ ഓയിൽ മറിഞ്ഞ് വാഹനങ്ങൾ തെന്നി വീഴുന്നു. ഇരുചക്രവാഹനം തെന്നിവീണതിനെ തുടർന്ന് ചമ്പാട് സ്വദേശിക്ക് പരിക്കേറ്റു.

## Article Content

പാനൂർ:കോപ്പാലം - പാനൂർ റൂട്ടിൽ മീത്തലെ ചമ്പാട് മുതൽ മാക്കുനി വരെ റോഡിൽ ഓയിൽ മറിഞ്ഞ് വാഹനങ്ങൾ തെന്നി വീഴുന്നു. ഇരുചക്രവാഹനം തെന്നിവീണതിനെ തുടർന്ന് ചമ്പാട് സ്വദേശിക്ക് പരിക്കേറ്റു.

യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി ഓയിൽ മറിഞ്ഞ സ്ഥലങ്ങളിൽ മണൽ വിതറി അപകടമൊഴിവാക്കി. സ്റ്റേഷൻ ഓഫീസർ കെ. ബൈജുവിൻ്റെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് നടപടി സ്വീകരിച്ചത്. ഇരുചക്രവാഹന യാത്രികർ ജാഗ്രത പാലിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318543/motorists-on-the-kopalam-panoor-route-should-be-careful-oil-has-spilled-on-the-road-from-chambad-to-makkuni-in-meethale-causing-two-wheelers-to-skid)